0%

Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]

Author : ne-na Read All Parts 1.6K

സമ്മതിക്കില്ല." അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നപ്പോൾ അവൾ പറഞ്ഞു. "ഇച്ചായൻ പറഞ്ഞത് കേട്ട് ഞാൻ ഇപ്പോൾ ഇത് ഇട്ട് കാണിച്ചില്ലേ.. അപ്പോൾ ഈ കാര്യത്തിൽ ഞാൻ പറയുന്നത് ഒന്ന് കേട്ടുടെ?" ശ്രീഹരി മനസ്സിൽ ചിന്തിച്ചു. 'ഇതുവരെ ഒരു കാര്യവും ഇത്ര വാശി പിടിച്ചു അവൾ ആവിശ്യപ്പെട്ടില്ല.. അവളുടെ ആവിശ്യം തനിക്കു ഒരു നഷ്ടവും വരുത്തുന്ന കാര്യവുമല്ല.. അവൾക്ക് ഒട്ടും ഇഷ്ടമല്ലാഞ്ഞിട്ടായിരിക്കില്ലേ ഇതിപ്പോൾ ആവിശ്യപ്പെടുന്നത്.' അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "നിന്റെ ഇഷ്ട്ടം..." അവൾ പുഞ്ചിരി നിറഞ്ഞ മുഖത്തോടെ അവന്റെ അരികിലേക്ക് ഇരുന്നു. എന്നിട്ട് കുപ്പിയിലെ വെള്ളമെടുത്തു സിഗരറ്റ് പാക്കറ്റിലേക്ക് ഒഴിച്ച്. "ഇപ്പോൾ സന്തോഷമായോ നിനക്ക്?" അവൾ കുസൃതി ചിരിയോടെ തലയാട്ടി. എന്നിട്ട് പറഞ്ഞു. "എനിക്ക് ഒരു കാര്യം കൂടി ചോദിക്കാനുണ്ട്." അവൻ ആകാംഷയോടെ ചോദിച്ചു. "എന്താ?" "ഇച്ചായൻ രാവിലെ എന്നോടൊരു കാര്യം വാങ്ങാൻ പറഞ്ഞില്ലേ?" "എന്ത്?" അവൾ നാണം നിറഞ്ഞ മുഖത്തോടെ പറഞ്ഞു. "പാഡുള്ള ബ്രാ.." അവളുടെ മുഖത്തെ നാണം കണ്ട് അവൻ പുഞ്ചിരിയോടെ ചോദിച്ചു. "ഹ്മ്മ്.. വാങ്ങാൻ പറഞ്ഞു, അതിന്?" "ബ്രായിൽ തന്നെ പാഡ് ഉള്ളതും ഇല്ലാത്തതും ഒകെ ഉണ്ടെന്ന് ഇച്ചായന്‌ എങ്ങനെ അറിയാം?" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "അതൊക്കെ എല്ലാ ബോയ്സിനും അറിയാവുന്നതാണ്." "ഓഹോ.. അപ്പോൾ നിന്നാണ് ബോയ്സിന് പെണ്പിള്ളേരുടെ ഇന്നേഴ്സിനെ കുറിച്ചുള്ള റിസർച്ച് ആണല്ലേ പണി." അത് കേട്ട് അവൻ പൊട്ടി ചിരിച്ചു. അപ്പോൾ അവൾ ചോദിച്ചു. "ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?" "എന്താ.. ചോദിക്ക്." "ആദ്യം വാക്ക് താ സത്യം പറയുമെന്ന്." അവൻ പുഞ്ചിരിയോടെ പറഞ്ഞു.

💬 Comments

View all comments