0%

Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]

Author : ne-na Read All Parts 1.6K

"ഓക്കേ.. വാക്ക് തന്നിരിക്കുന്നു." "ഇച്ചായൻ അത്ര പെർഫെക്റ്റ് ഒന്നും അല്ലെന്നു മുൻപൊരിക്കൽ എന്നോട് പറഞ്ഞിരുന്നല്ലോ." "അതിന്?" "ഇച്ചായന്‌ ഏതെങ്കിലും പെണ്ണുമായി ബന്ധമുണ്ടായിരുന്നോ?" "എന്താ നീ ഉദ്ദേശിച്ചത്?" അവൾ മടിച്ച് മടിച്ച് പറഞ്ഞു. "അതായത്.. ഇച്ചായൻ.. ഏതെങ്കിലും പെണ്ണുമായി സെക്സ് ചെയ്തിട്ടുണ്ടോ? അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ അവന് എന്ത് പറയണമെന്ന് പെട്ടെന്ന് ഒരു ഉത്തരം കിട്ടീല്ല. അവൻ മിണ്ടാതിരിക്കുന്നത് കണ്ട് അവൾ പറഞ്ഞു. "സത്യം മാത്രേ പറയാവു." അവനൊന്ന് ആലോചിച്ചപ്പോൾ അവളോട് സത്യം പറയുന്നത് കൊണ്ട് തനിക്ക് കുഴപ്പം ഒന്നും ഉണ്ടാകില്ലെന്ന് തോന്നി. അവന് ദോഷം വരുന്ന ഒന്നും അവൾ മറ്റൊരാളോട് പറയില്ലെന്ന് ശ്രീഹരിക്ക് ഉറപ്പുണ്ടായിരുന്നു. "ചെയ്തിട്ടുണ്ട്." അവൾ ഭാവമാറ്റമൊന്നും ഇല്ലാതെ ചിരിച്ചു കൊണ്ട് ചോദിച്ചു. "ആരായിരുന്നു കക്ഷി?" "അങ്ങനെ ചോദിച്ചാൽ.." "ചോദിച്ചാൽ?" "ഞാൻ ഇന്ത്യ മൊത്തം യാത്ര ചെയ്തില്ലേ.. ആ യാത്രക്കിടയിൽ ഒരുപാട് പേരുമായി." അവൾ കണ്ണ് മിഴിച് ചോദിച്ചു. "ഒരുപാടുപേരുമായോ?" അവൻ ചിരിച്ചു കൊണ്ട് മദ്യം ഒഴിച്ച് വച്ചിരുന്ന ഗ്ലാസ് കൈയിലേക്ക് എടുത്തു. അവൾ തമാശയായി പറഞ്ഞു. "എങ്ങനെ ഒരാളോടൊപ്പം ഞാൻ എന്ത് വിശ്വസിച്ചാണ് ഒറ്റയ്ക്ക് ഈ വീട്ടിൽ നിൽക്കുന്നെ?" അവന്റെ മുഖത്തെ ചിരി പെട്ടെന്ന് മാഞ്ഞു. കൈയിലെടുത്ത ഗ്ലാസ് അവൻ തിരികെ വച്ചു. അവന്റെ ഭാവമാറ്റം കണ്ടപ്പോൾ പറഞ്ഞത് അബന്ധമായിപോയി എന്നവൾക്കു തോന്നി. "ഇച്ചായാ.." അവൻ ഒന്നും മിണ്ടീല്ല. "ഞാൻ ഒരു തമാശ പറഞ്ഞതാ ഇച്ചായാ." "നിനക്കുള്ള ഹോസ്റ്റൽ റൂം ഞാൻ ഇത്രേം പെട്ടെന്ന് ശരിയാക്കാം, നീ ഇനി എന്നോടൊപ്പം ഒറ്റയ്ക്ക് ഇവിടെ നിൽക്കണ്ട."

💬 Comments

View all comments