Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
"ഞാൻ ഒന്നും മനസ്സിൽ വിചാരിച്ചു പറഞ്ഞതല്ല.. സത്യം." അവൻ നിശബ്തനായി തന്നെ ഇരുന്നു. അവന്റെ തല ഇരു കൈയും വച്ച് പിടിച്ചു തിരിച്ച് തന്റെ മുഖത്തേക്ക് അടുപ്പിച്ച് അവൾ പറഞ്ഞു. "എന്റെ ഇച്ചായനെ എനിക്കറിയില്ലേ.. ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. എന്നോട് ക്ഷമിച്ചുകള.. സോറി സോറി സോറി.." അവളുടെ ആ സംസാരം കേട്ട് അവന്റെ മുഖത്ത് ചെറുതായി പുഞ്ചിരി പടർന്നു. അത് കണ്ടപോഴേക്കും അവൾക്ക് ആശ്വാസം ആയി. അവന്റെ മടിയിലേക്കു തലവച്ചു കിടന്ന് വയറിൽ ഇരു കൈയും കൊണ്ട് ചുറ്റിപ്പിടിച്ച് ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു. "എന്നെ കൊന്നാലും ഞാൻ എവിടന്നു പോകൂല്ല." അവൻ ചെറു ചിരിയോടെ അവളുടെ തലയിൽ തലോടി. അവൾ പിന്നെ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റില്ല.. പതുക്കെ പതുക്കെ അവൾ ഉറക്കത്തിലേക്ക് വഴുതി വീണു. . . രാവിലെ ഉറക്കം എഴുന്നേറ്റപ്പോഴാണ് താൻ ഇന്നലെ രാത്രി ശ്രീഹരിയുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോയി എന്ന കാര്യം അവൾ മനസിലാക്കിയത്. അവൾ അവന്റെ മടിയിൽ കിടന്നുകൊണ്ട് തന്നെ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. സോഫയിൽ ചാരി ഇരുന്ന് നല്ല ഗാഢ നിദ്രയിൽ ആണ് അവൻ. അപ്പോഴും അവന്റെ വലംകൈ ജീന താഴേക്ക് വീണുപോകാതിരിക്കാൻ അവളുടെ നെഞ്ചിൽ കൂടി ചുറ്റി പിടിച്ചിട്ടുണ്ട്. അവൾ ശ്രീഹരിയെ ഉണർത്താതെ സാവധാനം അവന്റെ കൈ തന്റെ നെഞ്ചിൽ നിന്നും എടുത്തു മാറ്റി, എന്നിട്ട് അവന്റെ മടിയിൽ നിന്നും എഴുന്നേറ്റിരുന്നു. അപ്പോഴാണ് ടോപ് മുകളിലേക്ക് ചുരുണ്ടു കയറി തന്റെ വയറിന്റെ കുറച്ചു ഭാഗം നഗ്നമാണെന്നു അവൾ മനസിലാക്കിയത്. 'ശോ.. ഇന്നലെ ജീൻസും ടോപ്പും മാറാനും മറന്നു
💬 Comments
View all comments