0%

Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]

Author : ne-na Read All Parts 1.6K

തുറന്നു. മധ്യ വയസ്കരായ ഒരു സ്ത്രീയും പുരുഷനും ആയിരുന്നു വാതിൽ തുറന്നപ്പോൾ അവളുടെ മുന്നിൽ ഉണ്ടായിരുന്നത്. "ആരാ?" ആ സ്ത്രീ പുഞ്ചിരിയോടെ തിരിച്ചു ചോദിച്ചു. "ജീനയല്ലേ?" അവൾ അത്ഭുതത്തോടെ അതെ എന്ന അർത്ഥത്തിൽ തലയാട്ടി. സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന പുരുഷൻ ചോദിച്ചു. "ഞങ്ങൾക്ക് ജീനയെ അറിയാം, എന്നിട്ടും ജീനക്ക് ഞങ്ങളെ അറിയില്ലേ?" അവൾക്ക് എത്ര ആലോചിച്ചിട്ടും അവരെ മനസിലായില്ല. അപ്പോഴാണ് ഉറക്കച്ചടവിൽ അവിടേക്കു നടന്നു വന്ന ശ്രീഹരി ചോദിച്ചത്. "ആരാ ജീനെ വന്നത്." അപ്പോൾ ആ സ്ത്രീ ജീനയോടു പറഞ്ഞു. "അവന്റെ അച്ഛനും അമ്മയും ആണ് ഞങ്ങൾ." അപ്പോഴാണ് ജീനയുടെ തൊട്ടു പിന്നിൽ എത്തിയ ശ്രീഹരി അവരെ കണ്ടത്. അവൻ അതിശയത്തോടെ ചോദിച്ചു. "നിങ്ങളെന്താ പെട്ടെന്ന് ഇവിടെ?" അവർ ശ്രീഹരിയുടെ അച്ഛനും അമ്മയും ആണെന്ന് അറിഞ്ഞപ്പോൾ ഒരു മുന്നറിയിപ്പും ഇല്ലാതെ അവരെ മുന്നിൽ കണ്ട അന്താളിപ്പിൽ നിൽക്കയായിരുന്നു ജീന. 'അമ്മ പറഞ്ഞു. "നിനക്ക് ഞങ്ങളെ കാണണ്ട എന്നും പറഞ്ഞു ഞങ്ങൾക്ക് നിന്നെ ഒന്ന് കാണണ്ടേ" അച്ഛനും അമ്മയും അവരെ മാറി കടന്ന് വീടിനകത്തേക്ക് കയറി. അപ്പോഴാണ് തലേന്ന് കുടിച്ചു ബാക്കി വച്ച കുപ്പിയുടെ കാര്യം അവൻ ഓർത്തത്. അവൻ ചെറിയൊരു ഭയത്തോടെ ജീനയോടു ശബ്‌ദം താഴ്ത്തി പറഞ്ഞു. "കുപ്പി.." അവൾ പുഞ്ചിരിയോടെ കുഴപ്പമില്ലെന്ന് അവനെ കണ്ണിറുക്കി കാണിച്ചു. അവൾ കുപ്പി എടുത്ത് മാറ്റിയിട്ടുണ്ടെന്ന് അവന് മനസിലായി. അതിന്റെ ആശ്വാസത്തിൽ അവൻ അമ്മയോട് പറഞ്ഞു. "ഓണത്തിന് ഞാൻ അങ്ങോട്ട് വരുന്നുണ്ടല്ലോ, അതാ ഞാൻ അടുത്തൊന്നും അങ്ങോട്ട് വരാഞ്ഞത്... പിന്നെ ഞാൻ അങ്ങോട്ട് വന്നാൽ ജീന ഇവിടെ ഓട്ടക്കാവില്ലേ?" അതിനുള്ള മറുപടി

💬 Comments

View all comments