0%

Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]

Author : ne-na Read All Parts 1.6K

അച്ഛൻ ആണ് പറഞ്ഞത്. "നിനക്ക് മോളെയും കൂടെ അങ്ങ് കൊണ്ട് വന്നാൽ മതിയായിരുന്നല്ലോ." അതിന് അവന് ഉത്തരമില്ലാത്തതിനാൽ വിഷയം മാറ്റാനായി അവൻ ജീനയോടു പറഞ്ഞു. "ഇവർക്ക് ചായ എടുക്ക്." അടുക്കളയിലേക്ക് പോകാനായി തിരിഞ്ഞ ജീന പെട്ടെന്ന് എന്തോ ഓർത്തിട്ട് ശ്രീഹരിയോട് ശബ്‌ദം താഴ്ത്തി പറഞ്ഞു. "പാല് തീർന്നു." 'അമ്മ ചോദിച്ചു. "എന്താടാ മോള് പറയുന്നേ?" "പാല് തീർന്നു, ഞാൻ പോയി പാല് വാങ്ങിട്ടു വരാം." അത് കേട്ട അച്ഛൻ പറഞ്ഞു. "ഇനി പാല് വാങ്ങാനൊന്നും പോകണ്ട..കട്ടൻ ഇട്ടാൽ മതി." ജീന അടുക്കളയിലേക്ക് പോയപ്പോൾ അമ്മയും അവളോടൊപ്പം അടുക്കളയിലേക്ക് ചെന്നു. അന്നത്തെ ദിവസം ഉച്ച ഭക്ഷണത്തിനു ശേഷമാണ് അച്ഛനും അമ്മയും തിരിച്ച് പോയത്. അതുവരെയുള്ള ജീനയുടെ സൗമ്യമായ പെരുമാറ്റവും, അവളുണ്ടാക്കിയ രുചിയേറിയ ആഹാരവും എല്ലാം കൊണ്ട് അവർക്കു അവളെ ഒരുപാട് ഇഷ്ട്ടപെട്ടു. ഒരു ദിവസം അവളെ വീട്ടിലേക്ക് കൊണ്ട് വരണമെന്ന് ശ്രീഹരിയോട് പറഞ്ഞു ഏൽപ്പിച്ച ശേഷമാണ് അവർ അവിടെ നിന്നും പോയത്. . . . . ബൈക്ക് പാർക്ക് ചെയ്ത് അവർ രണ്ടുപേരും ഒരുമിച്ചാണ് ക്ലാസ്റൂമിലെക്കു നടന്നത്. ക്ലാസ്സിലേക്കുള്ള വഴിയിൽ ആണ്പിള്ളേര് ജീനയെ ശ്രദ്ധിക്കുന്നത് അവനും അവളും അറിയുന്നുണ്ടായിരുന്നു. ഒരു തരത്തിൽ അത് അവളിൽ തന്റെ സൗന്ദര്യത്തെ കുറിച്ച് ഒരു ആത്മവിശ്വാസം ഉണ്ടാക്കുകയാണ് ചെയ്തത്. അവളുടെ മുഖത്ത് അത് സന്തോഷത്തിന്റെ രൂപത്തിൽ കാണാനും ഉണ്ടായിരുന്നു. അവർ ക്ലാസ് റൂമിൽ എത്തുമ്പോൾ അത്തക്കളം ഇട്ടു തുടങ്ങിയിട്ടുണ്ട്. ക്ലാസ്സിലെ ആൺപിള്ളേരൊന്നും ജീനയെ അത്രയും നാൾ അധികമൊന്നും ശ്രദ്ധിച്ചിട്ടില്ലായിരുന്നു. അധികം വണ്ണമൊന്നും ഇല്ലാത്ത അവൾക്ക് വെളുപ്പും മുഖത്തെ ഒരു ഐശ്വര്യവും ആയിരുന്നു

💬 Comments

View all comments