0%

Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]

Author : ne-na Read All Parts 1.6K

പ്ലസ് പോയിന്റ് ആയി ഉണ്ടായിരുന്നത്. ചില ആൺപിള്ളേരൊക്കെ അവളെ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ആരോടും മിണ്ടാത്ത അവളുടെ പ്രകൃതം അവർക്ക് അവളോട് അടുത്ത് ഇടപഴകാനുള്ള അവസരം ഉണ്ടാക്കിയിരുന്നില്ല. ഇന്ന് സാരി ഉടുത്തുകൊണ്ടുള്ള അവളുടെ കടന്നു വരവ് ക്ലാസ്സിൽ അവളെ ശ്രദ്ധകേന്ദ്രമാക്കി. ആൺപിള്ളേരും പെൺപിള്ളേരും അവളെ ഒരേപോലെ ശ്രദ്ധിച്ചു. ചില പെണ്പിള്ളേര്ക്ക് അവളോട് ചെറിയൊരു അസൂയ ഉണ്ടാക്കി എന്നുതന്നെ പറയാം. ജീന പൂക്കൾ ഇറുക്കുന്നവരെ സഹായിക്കാനായി പോയിരുന്നു. ജീന അവിടേക്ക് പോയത് കണ്ട് അവിടെ ചുമ്മാ നിന്നിരുന്ന രണ്ട് ആൺപിള്ളേർ അവൾക്കൊപ്പം അവിടേക്ക് പോയി. ഇത് കണ്ട് ശ്രീഹരിക്ക് ചിരിയാണ് വന്നത്. ഇന്ന് മുതൽ അവളുടെ പിറകെ നടക്കാൻ ആൺപിള്ളേർ ഉണ്ടാകും എന്ന് അവന് ഉറപ്പായിരുന്നു. പക്ഷെ അതിലൊന്നും അവൾ വീഴില്ലെന്നും അവന് അതിനേക്കാളേറെ ഉറപ്പായിരുന്നു. പൂക്കൾ ഇറുക്കുന്നതിനിടയിൽ ജീന ശ്രീഹരിയെ ശ്രദ്ധിച്ചു. അവൻ ഭിത്തിയിൽ ചാരി നിന്ന് അത്തം ഇടുന്ന പെൺപിള്ളേരെ തന്നെ വായി നോക്കി നിൽക്കുകയാണ്. ഒരു നിമിഷം ശ്രദ്ധ അവരിൽ നിന്നും മാറിയപ്പോഴാണ് ജീന തന്നെ നോക്കുന്നത് അവൻ കണ്ടത്.അവന്റെ മുഖത്ത് പെട്ടെന്ന് ചമ്മൽ നിറഞ്ഞ ചിരി വന്നു. അവളും അവനെ നോക്കി എല്ലാം മനസിലായി എന്ന അർഥത്തിൽ തലയാട്ടികൊണ്ട് ചിരിച്ചു. ജീനയുടെ അടുത്തിരുന്ന ചെറുക്കന്മാർ അവളോട് ഓരോന്ന് ചോദിച്ച് സംസാരിക്കാൻ ശ്രമിച്ചു. അവൾ അതിനൊക്കെ ഒറ്റവാക്കിൽ മറുപടി പറഞ്ഞ് ഒഴുവാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് ക്ലാസ്സിന്റെ വാതിക്കൽ വന്ന് നിൽക്കുന്ന ക്ലാരയെ ജീന ശ്രദ്ധിച്ചത്. ഒരു ചുവപ്പ് സാരി ആണ് അവൾ ഉടുത്തിരിക്കുന്നത്. ക്ലാരയുടെ മുഖം അത്ര സന്തോഷത്തിൽ അല്ലായിരുന്നു. എന്തോ ഇഷ്ട്ടപ്പെടാത്ത കാണുന്ന ഒരു ഭാവം.

💬 Comments

View all comments