0%

Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]

Author : ne-na Read All Parts 1.6K

അവളുടെ നോട്ടം എവിടേക്കാണെന്നു ജീന ശ്രദ്ധിച്ചു. ശ്രീഹരിയെ ആണ് ക്ലാര നോക്കുന്നത്. ഭിത്തിയിൽ ചാരി നിൽക്കുന്ന അവനോടു സംസാരിച്ചുകൊണ്ട് ക്ലാസ്സിൽ തന്നെ പഠിക്കുന്ന മായ നിൽക്കുന്നു. അവന്റെ ശരീരത്തോട് ഒരുപാട് ചേർന്നാണ് അവൾ നിൽക്കുന്നത്. എന്തോ പറഞ്ഞു അവർ ചിരിക്കുകയും മായ അവന്റെ കൈയിലൊക്കെ പിടിക്കുന്നും ഉണ്ട്. ക്ലാരയ്ക്ക് അത് ഒട്ടും ഇഷ്ട്ടപെടുന്നില്ലെന്ന് ജീനക്ക് മനസിലായി. ജീന പെട്ടെന്ന് എഴുന്നേറ്റു ശ്രീഹരിയുടെ അടുത്തേക്ക് നടന്നു. എന്നിട്ട് അവന്റെ തലയിൽ പൊടി തട്ടുന്നപോലെ ചെയ്തുകൊണ്ട് ശ്രീഹരിക്കും മായ്ക്കും ഇടയിൽ നൂഴ്ന്നു കയറി. എന്നിട്ട് പറഞ്ഞു. "വാതിക്കൽ ഒരാൾ ഇച്ചായനെയും തുറിച്ച് നോക്കി നിൽപ്പുണ്ട്." ശ്രീഹരിയെ രക്ഷിക്കാനുള്ള ജീനയുടെ ശ്രമം കണ്ട് സത്യത്തിൽ ക്ലാരയ്ക്ക് ചിരിയാണ് വന്നത്. പക്ഷെ അവൾ ചിരി കടിച്ചമർത്തി ദേഷ്യഭാവത്തിൽ നിന്നു. വാതിക്കലേക്ക് നോക്കിയ ശ്രീഹരിക്ക് ക്ലാരയുടെ മുഖം കണ്ടപ്പോഴേ ഇത് കുഴപ്പമാകുമെന്ന് മനസിലായി. ശ്രീഹരി തന്നെ കണ്ടെന്നു മനസിലായപ്പോഴേ ക്ലാര അവിടെ നിന്നും തിരിച്ചു നടന്നു. അവൻ സ്വയം പറഞ്ഞു. "ഈശ്വരാ പണി പാളിന്നാ തോന്നുന്നേ." "അതെ.. പണി പാളി, ഇച്ചായൻ വേഗം പിറകെ വിട്ടോ." ശ്രീഹരി പെട്ടെന്ന് തന്നെ ക്ലാരയുടെ പിറകെ നടന്നു. ഇത് കണ്ട് മായ ചിരിച്ചു പോയി. മായയുടെ ചിരി കണ്ട് അത് ഇഷ്ടപ്പെടാതെ ജീന അവളെ രൂക്ഷമായി നോക്കി. "ഡീ.. എന്നെ നോക്കി ദഹിപ്പിക്കണ്ട.. ഇതൊക്കെ ഹരിയേട്ടനെ പിറകെ നടത്തിക്കാനുള്ള ക്ലാര ചേച്ചിയുടെ നമ്പരുകളല്ലേ.. അല്ലാതെ ഇത് വലിയ പ്രശ്നം ഒന്നും ആകില്ല." ജീന ഒന്നും മിണ്ടാതെ നിന്നപ്പോൾ മായ പറഞ്ഞു. "നിനക്കെന്നെ ഇഷ്ട്ടമല്ലെന്ന് ഹരിയേട്ടൻ പറഞ്ഞിരുന്നു.. എന്റെ

💬 Comments

View all comments