0%

Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]

Author : ne-na Read All Parts 1.6K

അച്ഛനും ഹരിയേട്ടന്റെ അച്ഛനും കൂട്ടുകാരാ, അതുകൊണ്ടു എനിക്ക് ഹരിയേട്ടനെ എനിക്ക് നേരത്തെ അറിയാം, ആ പരിചയത്തിലാ ഞങ്ങൾ സംസാരിക്കുന്നെ, അല്ലാതെ നീ വിചാരിക്കുന്നപോലെ എനിക്ക് ഹരിയേട്ടനോട് ഒന്നും ഇല്ല." അപ്പോഴാണ് താൻ മായയെ കുറിച്ച് വിചാരിച്ചിരുന്നതൊക്കെ തെറ്റാണെന്ന് ജീനക്ക് മനസിലായത്. തന്നെ കളിപ്പിച്ചയാണ് മായയെ നേരത്തെ അറിയാവുന്ന കാര്യം ഹരി പറയാഞ്ഞതെന്നും അവൾക്കു മനസിലായി. അവളുടെ ചമ്മിയ മുഖഭാവം കണ്ട് മായ പറഞ്ഞു. "കൂടുതൽ ചമ്മി കുളമാക്കണ്ട." അതുകേട്ട് ജീന മുഖത്ത് ഒരു ചിരി വരുത്തുവാൻ ശ്രമിച്ചു. "ഇതുപോലുള്ള സന്ദർഭങ്ങളിൽ രക്ഷിക്കാൻ ഹരിയേട്ടന് നിന്നെപോലൊരു കൂട്ട് കിട്ടിയത് ഭാഗ്യമാണ് കേട്ടോ, അത് കൊണ്ടാണെന്നു തോന്നുന്നു ഹരിയേട്ടന് നിന്നെ ജീവനാ." ഇത് കേട്ടപ്പോൾ ജീനയുടെ മുഖത്ത് ആത്മാർത്ഥമായ ചിരി വിടർന്നു. "ഇന്ന് നിന്നെ കാണാൻ സൂപ്പർ ആയിട്ടുണ്ട്." "താങ്ക്സ്." "ഹരിയേട്ടൻ വാങ്ങി തന്നതാകും അല്ലെ സാരി." "അല്ലാതെ എനിക്ക് വേറെ ആര് വാങ്ങി തരാനാ." മായ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു. "ഇന്ന് നീയാണ് ക്ലാസ്സിലെ താരം. ചുറ്റുമൊന്ന് നോക്കിയേ.. ക്ലാസ്സിലെ വായി നോക്കികളെല്ലാം ശ്രദ്ധിക്കുന്നത് നിന്നെയാ." ജീന ചുറ്റുമൊന്ന് നോക്കിയപ്പോൾ അത് സത്യമാണെന്ന് മനസിലായി. "അതുകൊണ്ട് ഇനി ചിലപ്പോൾ നിനക്ക് ഓരോന്ന് വാങ്ങി തരാൻ ഹരിയേട്ടനല്ലാതെ വേറെ ആരെങ്കിലുമൊക്കെ കാണും." ജീന പെട്ടെന്ന് പറഞ്ഞു. "എനിക്ക് ആരും ഒന്നും വാങ്ങി തരേണ്ട." അത് കേട്ട് മായ ചിരിച്ചു. ക്ലാരയുടെ പിറകെ വേഗതയിൽ നടക്കുന്നതിനിടയിൽ ശ്രീഹരി വിളിച്ചു. "ക്ലാരേ.." അവൾ കേൾക്കാത്ത ഭാവത്തിൽ നടന്നു. "അവൻ ശബ്‌ദം ഉയർത്തി പറഞ്ഞു. "ക്ലാരേ.. ഒന്ന് നിന്നെ നീ." അവൾ നടത്തം

💬 Comments

View all comments