Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
നിർത്തി തിരിഞ്ഞ് നിന്ന് ചോദിച്ചു. "എന്താ?" "ഇങ്ങനെ ദേഷ്യപ്പെട്ടു പോകാൻ എന്താ ഉണ്ടായത്." "ആരതിന് ദേഷ്യപ്പെട്ടു?" "നീ എന്നെ കണ്ട് മുഖവും വീർപ്പിച്ച് പോയതുകൊണ്ടല്ലേ ഞാൻ പിറകെ വന്നത്." "ഞാൻ അങ്ങനെ പോയെങ്കിൽ നീ എന്തിനാ എന്റെ പിറകെ വരുന്നെ.. അവിടെ ഒരുത്തി കൊഞ്ചി കുഴഞ്ഞു നിൽപ്പുണ്ടായിരുന്നല്ലോ. അവളോടൊപ്പം സംസാരിച്ചു നിന്നാൽ പോരായിരുന്നോ?" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "എനിക്ക് മനസിലായി മായ എന്നോട് സംസാരിച്ചത് നിനക്ക് ഇഷ്ട്ടപെട്ടില്ലെന്ന്." ക്ലാര മറുപടി ഒന്നും പറയില്ല. "ഡീ.. അവളെന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോളാ.. ഞങ്ങൾ ചുമ്മാ സംസാരിച്ചു നിൽക്കുവായിരുന്നു." മായ അവന്റെ അച്ഛന്റെ കൂട്ടുകാരന്റെ മോളാണെന്ന് അറിഞ്ഞപ്പോൾ ക്ലാര ഒന്ന് മയപ്പെട്ടു, എങ്കിലും അവൾ ചോദിച്ചു. "അവളെന്തിനാ നിന്റെ കൈയിലൊക്കെ കയറി പിടിച്ച് സംസാരിക്കുന്നെ?" അവന് പെട്ടെന്ന് എന്ത് പറയണമെന്ന് മനസിൽ വന്നില്ല. പിന്നെ അവൻ പറഞ്ഞു. "ജീന എന്റെ കൈയിലൊക്കെ പിടിക്കാറില്ലേ?" ക്ലാര പെട്ടെന്ന് പറഞ്ഞു. "അത് ജീന.. നീ അവളെയും മറ്റുള്ള പെണ്പിള്ളേരെയും വച്ച് താരതമ്യം ചെയ്യണ്ട." അപ്പോഴാണ് വരാന്തയിൽ കൂടി അവർക്കരികിലേക്ക് നടന്നു വരുന്ന ജീനയെ ക്ലാര കണ്ടത്. "പറഞ്ഞു തീർന്നില്ല.. വരുന്നുണ്ടല്ലോ നിന്റെ വാല്." അതുകേട്ട് ശ്രീഹരി ചിരിച്ചു. ജീന അടുത്തെത്തിയപ്പോൾ ക്ലാര പറഞ്ഞു. "എന്തായിരുന്നു അഭിനയം.. തലയിലെ പൊടിതട്ടി കളയുന്നു, അവളെ തള്ളിമാറ്റി ഇടയിലേക്ക് കയറി നിൽക്കുന്നു.. ഇവൻ എന്ത് കുരുത്തക്കേട് ഒപ്പിച്ചാലും അങ്ങ് രക്ഷിചോളും അല്ലെ?" ജീന ഒരു കുസൃതി ചിരിയോടെ പറഞ്ഞു. "ഇച്ചായൻ എന്ത് കുരുത്തക്കേട് കാണിക്കാനാ.. എന്റെ ഇച്ചായൻ പാവമല്ലേ?" അതുകേട്ട് ശ്രീഹരി ചിരിച്ചപ്പോൾ ക്ലാര പറഞ്ഞു.
💬 Comments
View all comments