Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
"അവളും അവളുടെ ഒരു ഇച്ചായനും." ക്ലാര ജീനയെ മൊത്തത്തിൽ ഒന്ന് നോക്കി. "ഇന്ന് സുന്ദരി ആയിട്ടുണ്ടല്ലോ നീ." ജീന ചിരിച്ചുകൊണ്ട് പറഞ്ഞു. "ഇച്ചായന്റെ സെലെക്ഷൻ ആണ് സാരി." "ഇവനപ്പോൾ സാരി ഒക്കെ സെലക്ട് ചെയ്യാൻ അറിയാം അല്ലെ?" അപ്പോഴാണ് അവന് ഒരു ഫോൺ കാൾ വന്നത്. എടുത്തു നോക്കുമ്പോൾ അവന്റെ അനിയത്തി ശ്രീവിദ്യ ആയിരുന്നു. "വിദ്യ ആണ് വിളിക്കുന്നെ.. നിങ്ങൾ സംസാരിക്ക് ഞാൻ ഇപ്പോൾ വരാമേ." അവൻ ഫോണുമായി കുറച്ചപ്പുറത്തേക്ക് മാറി നിന്നു. "ചേച്ചിക്കെന്താ ഇച്ചായനോട് ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞാൽ." "അതിനു എനിക്കവനെ ഇഷ്ടമാണെന്ന് ആര് പറഞ്ഞു?" "ആരും പറയണ്ട.. ചേച്ചിടെ പ്രവർത്തികളിൽ നിന്നും മനസിലായിക്കൊള്ളും." അത് കേട്ട് ക്ലാര ചിരിച്ചു.അപ്പോഴാണ് തന്റെ ക്ലാസ്സിൽ പഠിക്കുന്ന രണ്ട് ആൺപിള്ളേർ അവിടേക്ക് നടന്നു വരുന്നത് ക്ലാര ശ്രദ്ധിച്ചത്. "വരുന്നുണ്ടല്ലോ നാശങ്ങൾ.." "എന്താ ചേച്ചി?" അവന്മാരെ ചൂണ്ടിക്കാണിച്ച് ക്ലാര പറഞ്ഞു. "ക്ലാസ്സിലെ പ്രധാന വായിനോക്കികളാണ്.. പെൺപിള്ളേരോട് മാന്യമായി സംസാരിക്കാൻ അറിഞ്ഞുകൂടാ." ജീന അവന്മാരെ ശ്രദ്ധിച്ചു. അവന്മാരുടെ കണ്ണുകളും നടത്തവും കാണുമ്പോഴേ അറിയാം മദ്യപിച്ചുള്ള വരക്കം ആണെന്ന്. അവരുടെ അടുത്തെത്തിയപ്പോൾ ഒന്നാമൻ പറഞ്ഞു. "ക്ലാര ഇന്ന് സാരിയൊക്കെ ഉടുത്ത് സുന്ദരിയാണല്ലോ." രണ്ടാമൻ - "പക്ഷെ സാരിയൊക്കെ കുറച്ചുകൂടി താഴ്ത്തി ഉടുത്തു പോക്കിളൊക്കെ നല്ലപോലെ കാണിച്ചു നിന്നിരുന്നേൽ ഞങ്ങളെപോലുള്ളവർക്ക് കാണാൻ കുറച്ചുകൂടി രാസമായേനെ." ഒന്നാമൻ ജീനയെ നോക്കി പറഞ്ഞു. "ഇവൾ കാണാൻ സ്കേൽട് ആണെങ്കിലും ഒരു സെക്സി ലുക്ക് ഉണ്ട്... ഞങ്ങളോട് സഹകരിച്ചാൽ കുറച്ചുകൂടി സൈസ് ആക്കി തരാം." രണ്ടാമൻ - എന്താ.. സഹകരിക്കാൻ താല്പര്യം ഉണ്ടോ?" ഇവരുടെ സംസാരം ശ്രീഹരി ശ്രദ്ധിക്കുന്നുണ്ട്
💬 Comments
View all comments