Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
എന്ന് മനസിലാക്കിയ ക്ലാര പറഞ്ഞു. "ഡാ. വെറുതെ അനാവശ്യം പറയാതെ പോകാൻ നോക്ക്." ഒന്നാമൻ ശ്രീഹരിയെ നോക്കികൊണ്ട് പറഞ്ഞു. "ഞങ്ങളൊക്കെ പറയുമ്പോൾ അനാവശ്യം.. ഇവിടെ ഓരോത്തന്മാർ ഒരേ സമയം രണ്ടുപേരെ കൊണ്ട് നടക്കുന്നത് നമ്മളൊന്നും അറിയുന്നില്ലെന്നാണ് വിചാരം." അവന്മാർ അവിടെ നിന്നും നടന്നു നീങ്ങിയപ്പോൾ ഇതെല്ലം കേട്ട് ദേഷ്യം കൊണ്ട് വിറച്ച ശ്രീഹരി അവന്മാരുടെ അടുത്തേക്ക് വേഗതയിൽ നടന്നു. ക്ലാര തലയിൽ കൈ വച്ചുകൊണ്ട് പറഞ്ഞു. "തീർന്നു.. ഇവൻനിന്നിനി അവന്മാരെ അടിക്കാതെ അടങ്ങില്ല." ശ്രീഹരിയെ പിടിച്ചു നിർത്താനുള്ള ധൈര്യം ക്ലാരക്ക് ഇല്ലായിരുന്നു. അവനെ പിടിക്കാൻ പോയാൽ തനിക്കു അടികൊള്ളുമെന്ന കാര്യം അവൾക്കുറപ്പാണ്. ഇനി എന്ത് ചെയ്യുമെന്ന് ക്ലാര ആലോചിച്ച് നിൽക്കുന്നതിനിടയിൽ ജീന പെട്ടെന്ന് ശ്രീഹരിയുടെ അടുത്തേക്ക് നടന്നു. അവരുടെ അടുത്തേക്ക് വേഗതയിൽ നടക്കുകയായിരുന്ന ശ്രീഹരിയുടെ കൈയിൽ പിടിച്ചുകൊണ്ട് ജീന പറഞ്ഞു. "ഇച്ചായാ.. വെറുതെ പ്രശ്നങ്ങൾ ഉണ്ടാക്കരുത്." അവളുടെ കൈ തട്ടി മാറ്റി അവൻ മുന്നോട്ടു പോകാനാഞ്ഞപ്പോൾ ജീന ഉറക്കെ വിളിച്ചു. "ഇച്ചായാ..." ഹരി അവളെയൊന്നു തിരിഞ്ഞു നോക്കി. അവളുടെ കണ്ണുകൾ നനഞ്ഞു തുടങ്ങിയിരുന്നു. ദയനീയമായി ശബ്‌ദം താഴ്ത്തി അവൾ പറഞ്ഞു. "പ്ലീസ്..." അവൻ കുറച്ചു നേരം ജീനയെ നോക്കി നിന്നു, എന്നിട്ട് അടുത്തുണ്ടായിരുന്ന ഭിത്തിയിൽ കൈ കൊണ്ട് ആഞ്ഞ് ഇടിച്ച ശേഷം വരാന്തയുടെ പടികൾ ഇറങ്ങി അവിടെ നിന്നും നടന്നു പോയി. ക്ലാരക്ക് ശരിക്കും അത്ഭുതമായിരുന്നു അവന്റെ ഈ പിന്മാറ്റം. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടു അറിയാവുന്നതാണ് അവനെ. ദേഷ്യം വന്ന് ഇറങ്ങി പുറപ്പെട്ടുകഴിഞ്ഞാൽ അവൻ അടി ഉണ്ടാക്കാതെ അടങ്ങുകയില്ല. ശ്രീഹരിയുടെ പിന്നാലെ ജീന വേഗതയിൽ നടന്നു.
💬 Comments
View all comments