0%

Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]

Author : ne-na Read All Parts 1.6K

അവൾക്ക് പിന്നാലെ ക്ലാരയും. അവൻ നേരെ പോയി ഒരു മരത്തിനു ചുവട്ടിൽ കെട്ടി ഇട്ടിരിക്കുന്ന തിട്ടയിൽ ഇരുന്നു. ജീന അവന്റെ തൊട്ടു മുന്നിലായി പോയി നിന്നു. അവൻ അവളെ നോക്കാതെ തല കുനിച്ചിരിക്കുകയായിരുന്നു. അവർക്കു പിന്നാലെ എത്തിയ ക്ലാര അവന്റെ അരികിലേക്കായി ഇരുന്നു. ജീന തൂണിലേക്കിടിച്ച അവന്റെ കൈയിൽ പിടിച്ചു. അവൻ കൈ കുടഞ്ഞു മാറ്റി. ജീന ബലമായി തന്നെ അവന്റെ കൈയിൽ പിടിച്ചു നോക്കി. വിരലിലെ തൊലി ചെറുതായി മുറിഞ്ഞിട്ടുണ്ട്. അല്ലാതെ വേറെ കുഴപ്പമൊന്നും ഇല്ല. "നിനക്കപ്പോൾ ദേഷ്യമൊക്കെ കണ്ട്രോൾ ചെയ്യാനും അറിയാമല്ലേ?" അവർക്കു ചുറ്റും ഉണ്ടായിരുന്ന ഗൗരവം നിറഞ്ഞ അന്തരീക്ഷത്തിന് ഒരു അയവു വരുത്തണമെന്ന് തോന്നിയതിനാൽ ക്ലാരയുടെ ചോദ്യത്തിന് മറുപടിയായി അവൻ പറഞ്ഞു. "ഇന്ന് ഞാൻ അടി ഉണ്ടാക്കിയിട്ട് വീട്ടിലേക്ക് ചെന്നാൽ ഇവൾ എനിക്ക് ചോറ് തരത്തില്ല, അതാ ഞാൻ അപ്പോൾ ക്ഷമിച്ചേ." അവന്റെ മറുപടി കേട്ട് ജീനയുടെ മുഖത്ത് ചിരി പടർന്നു. ക്ലാര തമാശയായി പറഞ്ഞു. "ആ ഒരു കാരണം കൊണ്ടെങ്കിലും നിനക്ക് ഒരാളെ പേടി ഉണ്ടല്ലോ, സന്തോഷം." ശ്രീഹരി ക്ലാരയുടെ മുഖത്തേക്ക് നോക്കി. സൂര്യ പ്രകശം ചെറുതായി അവളുടെ മുഖത്ത് തട്ടുന്നുണ്ട്, അതിന്റെ പ്രകാശത്തിൽ അവളുടെ മുഖം തിളങ്ങുന്നയി അവന് തോന്നി. ചുവന്ന സാരി അവളുടെ വെളുത്ത ശരീരത്തിന് നന്നായി ചേരുന്നുണ്ട്. തന്റെ ഏറ്റവും പ്രിയപ്പെട്ട അവളുടെ ചെറിയ കണ്ണുകളിലേക്കു തന്നെ അവൻ നോക്കി ഇരുന്നു. അവന്റെ നോട്ടം കണ്ട് അവളുടെ മുഖത്ത് ചെറുതായി നാണം ഇരച്ചു കയറി. "എന്താടാ ഇങ്ങനെ നോക്കുന്നെ.?" അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് തന്നെ

💬 Comments

View all comments