Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
നോക്കി ഇരുന്നു. ഇതുകണ്ട ജീന അവന്റെ കൈ വിട്ടുകൊണ്ട് പറഞ്ഞു. "ചേച്ചി.. ഞാൻ ക്ലാസ്സിലേക്ക് പോകുവാ." ജീന മനപ്പൂർവം അവിടെ നിന്നും പോകുവാണെന്ന് ക്ലാരക്ക് മനസിലായി. കുറച്ചു നേരം ശ്രീഹരിയെ തനിയെ വേണമെന്ന് അവളുടെ മനസ് ആഗ്രഹിച്ചിരുന്നതിനാൽ ക്ലാര ജീന പോകുന്നതിനെ എതിർത്തൊന്നും പറഞ്ഞില്ല. ജീന പോയി കഴിഞ്ഞും ശ്രീഹരി അവന്റെ നോട്ടം തുടർന്നു, അവന്റെ നോട്ടം താങ്ങാനാവാതെ അവളുടെ നെറ്റിയിൽ വിയർപ്പു നിറഞ്ഞു. അവന്റെ തല പിടിച്ചു തിരിച്ചുകൊണ്ട് അവൾ ചോദിച്ചു. "എന്ത് നോട്ടമാണെടാ ഇത്." അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഞാൻ ഇതിന് മുൻപ് നിന്നെ ഇത്രയും സുന്ദരിയായി കണ്ടിട്ടുള്ളത് എന്നാണെന്നു അറിയാമോ?" അവൾ ആകാംഷയോടെ ചോദിച്ചേ. "എന്നാ?" "നീ പ്ലസ്ടുവിൽ പഠിക്കുമ്പോഴുള്ള പള്ളിപെരുന്നാളിന്... അന്ന് രാത്രി നിങ്ങൾ പെൺപിള്ളേർ വാരി വാരി റോഡിൽ കൂടി പോകില്ലേ?" അവളൊന്നു മൂളി. "അപ്പോൾ നിന്നെ കാണാനായി ഞാൻ അവിടെ വന്നിരുന്നു. തൂവെള്ള ഡ്രെസ്സിൽ മെഴുകുതിരിയും പിടിച്ച് നീ അങ്ങനെ നടക്കുമ്പോൾ മെഴുകുതിരി വെട്ടത്തിൽ നിന്റെ മുഖം പ്രക്ഷിക്കുന്നതു കാണാൻ എന്ത് ഭംഗി ആയിരുന്നെന്ന് അറിയാമോ? അത്രയും പെൺപിള്ളേരുടെ ഇടയിൽ മാലാഖയെ പോലെ തിളങ്ങുവായിരുന്നു നീ." അവൾ അത്ഭുതത്തോടെ ചോദിച്ചു. "എന്നിട്ട് അന്ന് നിന്നെ ഞാൻ കണ്ടില്ലായിരുന്നല്ലോ." "നീ കാണാതെ നിങ്ങൾ തിരിച്ച് പള്ളിയിൽ എത്തുന്നവരെയും ഞാൻ നിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു." "വട്ടാണ് നിനക്ക്." അത് കേട്ട് അവൻ ചിരിച്ചു. "പ്ലസ് ടു കഴിഞ്ഞ് ഇവിടെ വച്ചല്ലാതെ നീ എന്നെ കണ്ടിട്ടുണ്ടായിരുന്നോ?" "നിനക്ക് ഇവിടെ ക്ലാസ് തുടങ്ങി വരുന്നവരെയും എല്ലാ ഞാറാഴ്ച്ചയും ഞാൻ പള്ളി പരിസരത്തു
💬 Comments
View all comments