Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
കാണുമായിരുന്നു. നീ കുർബാനക്ക് വരുന്നതും തിരിച് പോകുന്നതും കാണാനായി." കുറച്ചുനേരത്തെ മൗനത്തിനു ശേഷം അവൾ ചോദിച്ചു. "നിനക്കെന്നെ അത്രയ്ക്ക് ഇഷ്ട്ടം ആയിരുന്നോ?" അതിനുള്ള മറുപടി അവൻ ഒരു പുഞ്ചിരിയിൽ ഒതുക്കി. ആ പുഞ്ചിരിയിൽ നിന്നും അവൾക്കെല്ലാം മനസിലാകുന്നുണ്ടായിരുന്നു. അവൾ ചോദിച്ചു. "നമുക്കു ഇപ്പോൾ പുറത്തൊന്നും കറങ്ങാൻ പോയല്ലോ.. നിന്റെ ബൈക്കിൽ.." അവൻ അത്ഭുതത്തോടെ ചോദിച്ചു. "നീ ശരിക്കും പറഞ്ഞതാണോ?" അവൾ പുഞ്ചിരിയോടെ പറഞ്ഞു. "അതെ.." അവൻ ചാടി എഴുന്നേറ്റുകൊണ്ടു പറഞ്ഞു. "നീ ഒരു മിനിറ്റ് ഇവിടെ വെയിറ്റ് ചെയ്യ്.. ബൈക്കിന്റെ ചാവി ജീനയുടെ ബാഗിലാണ്." അവളുടെ മറുപടിക്കു കാക്കാതെ അവൻ വേഗം ക്ലാസ്സിലേക്ക് ഓടി. അവന്റെ ഓട്ടം കണ്ട് ക്ലാരക്ക് ചിരി വന്നു. ശ്രീഹരി ക്ലാസ്സിൽ എത്തിയപ്പോൾ ജീന പൂക്കളം ഇടുന്നതും നോക്കി നിൽക്കുകയായിരുന്നു. അവളുടെ അടുത്ത് ചെന്ന് അവൻ പറഞ്ഞു. "ബൈക്കിന്റെ ചാവി താ.." അവൾ ബാഗിൽ നിന്നും ചാവി എടുത്തുകൊണ്ടു വന്ന് അവന്റെ കൈയിൽ കൊടുത്തുകൊണ്ട് ചോദിച്ചു. "ഇവിടെ പോകുവാ?" അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഞാനും ക്ലാരയും പുറത്തേക്കൊന്നു കറങ്ങാൻ പോയിട്ട് വരാം." "ശരിക്കും?" അവൻ ഒരുപുഞ്ചിരിയോടെ അവിടെ നിന്നും തിരിച്ച് നടക്കുമ്പോൾ ജീനയുടെ മുഖത്തും ഒരു പുഞ്ചിരി വിടർന്നിരുന്നു. തുടരും...
💬 Comments
View all comments