0%

Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]

Author : ne-na Read All Parts 1.6K

പറഞ്ഞു. "എന്റെ ജീനേ.. ഇവനെ പോത്തുപോലെ ഉറങ്ങാൻ സമ്മതിക്കാതെ രാവിലെതന്നെ ചവിട്ടു ഉണർത്തിക്കൂടേ നിനക്ക്?" അതുകേട്ട ജീന പറഞ്ഞു. "എന്നിട്ടു വേണം എന്നെ കഴുത്തിൽ തൂക്കി റൂമിനു പുറത്തു കളഞ്ഞിട്ടു ഡോറും പൂട്ടികിടന്ന് ഉറങ്ങാൻ." ഇതുകേട്ട ക്ലാരയും ശ്രീഹരിയും ചിരിച്ചു. കോഫി അവന്റെ കൈയിൽ കൊടുത്തുകൊണ്ട് ജീന പറഞ്ഞു. "ഞാൻ ഇപ്പോൾ പള്ളിയിൽ പോകും.. ഇച്ചായനുള്ള ഫുഡ് ടേബിളിൽ എടുത്ത് വച്ചേക്കാം." സൺ‌ഡേ മുടങ്ങാതെ പള്ളിയിൽ പോകുന്നത് ജീനയുടെ പതിവാണ്. ശ്രീഹരി ക്ലാരയോട് തമാശയായി ചോദിച്ചു. "എന്റെ കൊച്ചു കൊണ്ടോടി ഞായറാഴ്ച പള്ളിയിൽ പോയി കുർബാന കൊള്ളുന്നത്.. കണ്ട് പടിക്കടി." "വർഷത്തിൽ ഒരിക്കൽ ഉത്സവത്തിനു മാത്രം ക്ഷേത്രത്തിൽ പോകുന്ന നീ തന്നെ എന്നോടിത് പറയണം." ഒരു നിമിഷം അവനും ചിന്തിച്ചു പോയി ആ പറഞ്ഞത് ഒരു സത്യമാണല്ലോന്ന്. എങ്കിലും അവൻ പറഞ്ഞു. "ഞങ്ങൾ ഹിന്ദുക്കൾക്ക് അതൊക്കെ മതി." "ആഹാ.. എങ്കിൽ എനിക്കും അങ്ങനൊക്കെ മതി.. എനിക്ക് വേണ്ടിയുള്ളതും കൂടി നിന്റെ കൊച്ചു കർത്താവിനോട് പറഞ്ഞാലും, അല്ലെ ജീനേ?" ജീന ചിരിച്ചുകൊണ്ട് പറഞ്ഞു. "അത് ഞാൻ ഏറ്റു ചേച്ചി." പെട്ടെന്നാണ് കോളേജിലെ ഓണം സെലിബ്രേഷനെ പറ്റി ക്ലാര ഓർത്തത്. "ഓണത്തിന് നീ ഏതു കളർ സാരി ആണ് ഉടുക്കുന്നത് ജീനേ." ഒരു നിമിഷം നിശ്ശബ്ദതയായ ശേഷം ജീന പറഞ്ഞു. "ഞാൻ സാരി ഒന്നും ഉടുക്കുന്നില്ല ചേച്ചി. എനിക്ക് അതൊന്നും ഉടുക്കാൻ അറിയില്ല." ജീനയുടെ മുഖത്ത് ആ നിമിഷം ഒരു വിഷമം നിറയുന്നത് ശ്രീഹരി ശ്രദ്ധിച്ചു. ക്ലാര പറഞ്ഞു. "അതൊന്നും പറഞ്ഞാൽ പറ്റില്ല. അന്ന് സാരി ഉടുത്തെ പറ്റു." ജീന

💬 Comments

View all comments