Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
ശ്രീഹരിയുടെ മുഖത്ത് നോക്കി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. "നമുക്ക് നോക്കാം ചേച്ചി.. ഞാൻ ഇപ്പോൾ ഇച്ചായന് കാപ്പി എടുത്ത് വച്ചിട്ട് പള്ളിയിൽ പോകട്ടെ." ജീന റൂമിൽ നിന്നും നടന്നു പോകുന്നതും നോക്കി ശ്രീഹരി ആലോചനയിൽ ഇരുന്നു. കുറച്ചു നേരത്തേക്ക് ക്ലാര ഫോണിൽ പറഞ്ഞതൊന്നും അവന്റെ ചെവിയിൽ വീണില്ല. ക്ലാരയുടെ ഉച്ചത്തിലുള്ള ഹരീ എന്നുള്ള വിളികേട്ട് അവൻ ഒരു ഞെട്ടലോടെ ചിന്തയിൽ നിന്നും ഉണർന്നു. "ക്ലാരേ..." "എന്താടാ.. നീ എന്താ ഒന്നും മിണ്ടാതിരിക്കുന്നത്." "ഞാൻ ഇത്രയും നാളും ഒരു കാര്യം മനസ്സിലാക്കിയിരുന്നില്ല." ക്ലാര ആകാംഷയോടെ ചോദിച്ചു. "എന്താടാ?" "പുറത്തേക്ക് പോകുമ്പോൾ ഇടാൻ രണ്ടു ജോഡി ചുരിദാർ അല്ലാതെ വേറൊന്നും ജീനക്കില്ല.. ഉടുക്കാൻ സാരി ഇല്ലാത്തതിനാലാണ് അവൾ അന്ന് സാരി ഉടുക്കുന്നില്ല എന്ന് പറഞ്ഞതും." കുറച്ചു നേരത്തേക്ക് ക്ലാര ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു. "നിനക്ക് അവളുടെ സ്വഭാവം അറിയാല്ലോ.. അവൾക്കായിട്ട് ഒന്നും ആവിശ്യപ്പെടില്ല.. നിനക്ക് എന്താ അവളുടെ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചാൽ." ശ്രീഹരിക്ക് അതിനു പറയാൻ മറുപടി ഇല്ലായിരുന്നു. "നീ ഇന്ന് തന്നെ അവൾക്ക് കുറച്ചു ഡ്രെസ്സ് വാങ്ങി കൊടുക്കണം, മാത്രമല്ല ഓണത്തിന് അവൾ സാരി ഉടുത്ത് വന്നില്ലെങ്കിൽ പിന്നെ ഞാൻ നിന്നോട് മിണ്ടില്ല." അവൻ ഒരുചെറു ചിരിയോടെ പറഞ്ഞു. "ഉത്തരവ് പോലെ..." . . ജീന പള്ളിയിൽ നിന്നും ഇറങ്ങിവരുമ്പോൾ കാണുന്നത് ബൈക്കുമായി നിൽക്കുന്ന ശ്രീഹരിയെ ആണ്. അവനെ പെട്ടെന്ന് അവിടെ കണ്ടപ്പോൾ അവൾക്കു അത്ഭുതമായി. അവന്റെ അരികിലേക്ക് ചെന്ന് ചിരിയോടെ അവൾ ചോദിച്ചു. "കോളേജിലെ വായി നോട്ടം പോരാഞ്ഞിട്ട് ഇവിടേക്കും കൂടി മാറ്റിയോ?" "ഓഹ്.. എന്തെ
💬 Comments
View all comments