Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
ഇപ്പോൾ വല്ലോം പറയാനുണ്ടോ?" "ഇച്ചായനോട് പറയാനില്ല, പക്ഷെ ക്ലാര ചേച്ചിയോട് പറയാനുണ്ട്." "അതൊക്കെ അവളോട് നമുക്ക് പിന്നെ പറയാം.. തൽക്കാലം മോളിപ്പോൾ ബൈക്കിൽ കയറ്." അവൾ മുഖം ചുളിച്ചുകൊണ്ടു ചോദിച്ചു. "എവിടെ പോകാനാ?" "അതൊക്കെ അറിഞ്ഞാലേ മോള് കൂടെ വരൂ?" എവിടേക്ക് പോകാനാണെന്ന് അറിയാതെ ജീന ആകാംഷയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന്. "നോക്കി നിൽക്കാതെ കയറടി പോത്തേ." അവൾ ബൈക്കിന്റെ പിന്നിലേക്ക് കയറി ഇരുന്നു. പോകുന്ന വഴിക്ക് അവന്റെ ചുമരിലേക്കു ചാഞ്ഞ് ഇരുന്നുകൊണ്ട് ആകാംഷയോടെ അവൾ വീണ്ടും ചോദിച്ചു. "എവിടെക്കാ നമ്മൾ പോകുന്നെ?" "ഓണം സെലിബ്രേഷന് നിനക്ക് ഉടുക്കാനുള്ള സാരി വാങ്ങാൻ പോകുവാ." അവൾ പെട്ടെന്ന് തന്നെ പറഞ്ഞു. "വേണ്ട ഇച്ചായാ.. എനിക്ക് സാരി ഒന്നും വാങ്ങേണ്ട." "ഒരു രക്ഷയുമില്ല മോളെ.. നീ അന്ന് സാരി ഉടുത്തു ചെന്നില്ലെങ്കിൽ ക്ലാര പിന്നെ എന്നോട് മിണ്ടില്ലെന്നാ പറഞ്ഞേക്കുന്നെ." അവൾ കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല.. പിന്നെ പറഞ്ഞു. "സാരി വാങ്ങിയാലും എനിക്കതു ഉടുക്കാൻ അറിയില്ല." "അതിനെ കുറിച്ച് ഓർത്ത് നീ ടെൻഷൻ അടിക്കേണ്ട." "അതെന്തേ?" അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. "ഞാൻ ഉടുപ്പിച്ചു തന്നോളം." അവന്റെ തോളിൽ നഖം അമർത്തികൊണ്ട് അവൾ പറഞ്ഞു. "വാ തുറന്നാൽ വഷളത്തരമേ പറയുള്ളു." "ഞാൻ ചുമ്മാ പറഞ്ഞതല്ല." ജീന പിന്നെ ഒന്നും മിണ്ടിയില്ല. അവന്റെ തോളിലേക്ക് മുഖമവർത്തി അവളിരുന്നു. കുറച്ചു സമയത്തെ യാത്രക്കൊടുവിൽ അവർ ടെക്സ്റ്റൈൽസിൽ എത്തി. ആദ്യം ശ്രീഹരി ജീനയെയും കൂട്ടി പോയത് സാരി എടുക്കാനായിരുന്നു. അവന്റെ നിർദ്ദേശപ്രകാരം സെയിൽസ് ഗേൾ സാരികൾ എടുത്തിട്ടു. ശ്രീഹരി ഓരോ സാരിയും എടുത്ത്
💬 Comments
View all comments