0%

Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]

Author : ne-na Read All Parts 1.6K

ജീനയുടെ ശരീരത്ത് ചേർത്ത് വച്ച് നോക്കി. ഒന്നും അവന് ഇഷ്ട്ടമാകുന്നില്ലായിരുന്നു. ജീന ഒരഭിപ്രായവും പറയാതെ എല്ലാം അവന്റെ ഇഷ്ടത്തിന് വിട്ട് കൊടുത്ത് ഒരു പുഞ്ചിരിയോടെ അവന്റെ അടുത്ത് നിന്ന് കൊടുത്തു. ഒരുപാട് നേരത്തെ തിരച്ചിലിനൊടുവിൽ ഇളം ഗോൾഡ് കളറിൽ ബ്ലാക്കും സിൽവറോടും കൂടി ബോർഡർ വരുന്ന ഒരു സാരി അവന് ഇഷ്ട്ടപെട്ടു. ആ സാരി അവളുടെ ശരീരത്തോട് ചേർത്ത് വച്ച് അവൻ ചോദിച്ചു. "നമുക്ക് ഈ സാരി എടുത്താലോ?" അവൾ സാരിയുടെ വിലയിലേക്കു നോക്കി കൊണ്ട് പറഞ്ഞു. "ഞാൻ സാരി ഉടുക്കണമെന്ന് ഇച്ചായനല്ലേ നിർബന്ധം, അപ്പോൾ ഏതെടുത്താലും ഞാൻ ഉടുത്തോളം.. പക്ഷെ ഇത്ര വില കൂടിയ സാരി എടുക്കണോ?" "വിലയൊന്നും നീ നോക്കണ്ട.. ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന് മാത്രം പറഞ്ഞാൽ മതി." അവൾ ഒരു ചെറു പുഞ്ചിരിയോടെ ഇഷ്ട്ടമായി എന്നുള്ള രീതിയിൽ തലയാട്ടി. അവൻ സാരി സെയിൽസ് ഗെർളിന്റെ കൈയിൽ കൊടുത്തു കൊണ്ട് പറഞ്ഞു. "ഇത് എടുത്തൊള്ളൂ.. ഞങ്ങൾക്ക് ഇനി കുറച്ചു ചുരിദാർ എടുക്കണം." ശ്രീഹരി ഇത് പറയുന്നത് കേട്ട് ജീന ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി. "2nd ഫ്ലോറിൽ ആണ് സർ ചുരിദാർ സെലെക്ഷൻ." ശ്രീഹരി ജീനയുടെ കൈയും പിടിച്ച് 2nd ഫ്ലോറിലേക്കു നടക്കുമ്പോൾ അവൾ ചോദിച്ചു. "ആർക്കാ ചുരിദാർ?" "നിനക്ക്.. അല്ലാതെ വേറെ ആർക്കാ?" പടികൾ കയറുകയായിരുന്നു ശ്രീഹരിയുടെ കൈയിൽ ബലമായി പിടിച്ചു നടത്തം നിർത്തിച്ചുകൊണ്ടു ജീന പറഞ്ഞു. "എനിക്കിപ്പോൾ ഡ്രസ്സ് വാങ്ങേണ്ട ഇച്ചായാ.. ആവിശ്യത്തിനുള്ളത് എനിക്കിപ്പോൾ ഉണ്ട്." അവളുടെ ഇരു തോളുകളിലും പിടിച്ചുകൊണ്ട് ശ്രീഹരി പറഞ്ഞു. "ജീന നീ എന്റെ ഫ്രണ്ട്

💬 Comments

View all comments