Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
മാത്രമല്ല, എനിക്ക് പറഞ്ഞു മനസിലാക്കി തരാൻ കഴിയാത്ത ഒരു ആത്മബന്ധമാണ് എനിക്കിപ്പോൾ നിന്നോടുള്ളത്.." ജീന അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നപ്പോൾ. "അതുകൊണ്ട് നിനക്ക് ഞാൻ എന്തെങ്കിലും വാങ്ങി തരുന്നത് എന്റെ ഒരു സന്തോഷത്തിനാണ്.. അപ്പോൾ നീ അത് വേണ്ട എന്ന് പറയരുത്." "ഇച്ചായാ.." അവന്റെ വാക്കുകൾ കേട്ട സന്തോഷം കൊണ്ടോ എന്തോ അവളിൽ നിന്നും വാക്കുകൾ പുറത്തു വന്നില്ല, മാത്രമല്ല കണ്ണുകൾ നിറയുകയും ചെയ്തു. ആ കണ്ണുനീർ സന്തോഷത്തിന്റെ ആണെന്ന് അറിയാവുന്ന ശ്രീഹരി പുഞ്ചിരിയോടെ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു. "ഡീ പോത്തേ.. ഇവടെ നിന്ന് കരഞ്ഞ് സീൻ ചളമാക്കല്ലേ നീ." അവൾ മുഖം കൈകൊണ്ട് തുടച്ച് ഒരു പുഞ്ചിരിയോടെ അവനോടൊപ്പം പടികൾ കയറി. ശ്രീഹരി തന്നെയാണ് ചുരിദാറും സെലക്ട് ചെയ്തത്.. ജീന അവന്റെ കൈയിൽ ചുറ്റിപ്പിടിച്ച് കൂടെ നിൽക്കുകമാത്രമാണ് ചെയ്തത്. രണ്ടു ജോഡി ചുരിദാർ എടുത്ത് കഴിഞ്ഞപ്പോൾ ശ്രീഹരി ചോദിച്ചു. "നീ എപ്പോഴും ചുരിദാർ തന്നല്ലേ ഇടുന്നെ.. വീട്ടിൽ നിൽക്കുമ്പോൾ ഇടാൻ പാവാടയും ഷർട്ടും വാങ്ങിയാൽ നീ ഇടുമോ?" "ഇച്ചായന് ഇഷ്ടമുള്ളത് വാങ്ങിക്കോ.. ഇച്ചായൻ വാങ്ങി തരുന്നത് എന്തായാലും ഞാൻ ഇട്ടോളും." അവളുടെ സമ്മതം കിട്ടിക്കഴിഞ്ഞ ശ്രീഹരി മൂന്നു ജോഡി പാവാടയും ഷർട്ടും അവൾക്കായി വാങ്ങി. അത് കഴിഞ്ഞു സെയിൽസ് ഗെർലിനോട് അവൻ പറഞ്ഞു. "ഇനിയൊരു ജീൻസും ടോപ്പും വേണം." അത് കേട്ടതും ജീന പെട്ടെന്ന് പറഞ്ഞു. "ഞാൻ അതൊന്നും ഇടില്ല." അത് കേട്ട സെയിൽസ് ഗേൾ ചോദ്യ ഭാവത്തിൽ അവന്റെ മുഖത്തേക്ക് നോക്കി. അവൻ ഒരു ചിരിയോടെ പറഞ്ഞു. "ഇവൾ പറയുന്നതൊന്നും ശ്രദ്ധിക്കേണ്ട,
💬 Comments
View all comments