Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
ഒരു ജീൻസും ടോപ്പും വേണം." അവന്റെ കൈയിൽ ഇറുകെ ചുറ്റിപ്പിടിച്ച് ദയനീയ ഭാവത്തിൽ ജീന പറഞ്ഞു. "വേണ്ട ഇച്ചായാ.. ഞാൻ ഇതുവരെ അതൊന്നും ഇട്ടിട്ടില്ല. എനിക്ക് അതിട്ടു നടക്കാൻ നാണക്കേടാ." ജീനയുടെ മുഖ ഭാവവും സംസാരവും എല്ലാം കേട്ടപ്പോൾ സെയിൽസ് ഗേൾന്റെ മുഖത്ത് ഒരു ചിരി പടരുന്നുണ്ടായിരുന്നു. അത് കണ്ട ശ്രീഹരി ജീനയോടു പറഞ്ഞു. "നിനക്കല്ലടി പോത്തേ ഇത്.. നിന്റെ അളവിന് എടുത്താൽ മതി... മറ്റൊരാൾക്ക് കൊടുക്കാനാണ്." അത് കേട്ട ജീന ആകാംഷയോടെ അവന്റെ മുഖത്തേക്ക് നോക്കി. "ആർക്കാ ഇച്ചായാ?" "അതൊക്കെ പിന്നെ പറയാം. നീ ഇപ്പോൾ ഡ്രസ്സ് നോക്ക്." ജീൻസ് നോക്കുന്നതിനിടയിലും അവളുടെ ചിന്ത ഇത് ആർക്കെന്നായിരുന്നു. ക്ലാരക്കല്ലെന്ന് അവൾക്കുറപ്പാണ്. ക്ലാര ജീൻസും ടോപ്പും ഇടുമെങ്കിലും തന്റെ സൈസ് അവൾക്ക് ചേരില്ലെന്ന് ജീനക്കുറപ്പായിരുന്നു. അവളുടെ കണക്ക് കൂട്ടലുകൾക്കൊടുവിൽ അവസാനം മനസ്സിൽ വന്ന രൂപം മായയുടേതായിരുന്നു. അവരുടെ ക്ലാസ്സിൽ തന്നെ പേടിച്ചിരുന്നതാണ് മായ. പലപ്പോഴും ശ്രീഹരിയോട് അടുത്തിടപഴകാൻ ശ്രമിക്കുന്നതും കൊഞ്ചി കുഴഞ്ഞ് സംസാരിക്കുന്നതും ജീനയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. "മായയ്ക്ക് കൊടുക്കാനാണേൽ ഞാൻ സമ്മതിക്കില്ല.. സത്യായിട്ടും ഞാൻ ക്ലാര ചേച്ചിയോട് പറഞ്ഞു കൊടുക്കും." ജീനയുടെ ശബ്‌ദം കുറച്ച് ഉച്ചത്തിലായി പോയിരുന്നു. ജീനയും ശ്രീഹരിയും തമ്മിലുള്ള ബന്ധം അറിയില്ലെങ്കിലും ജീന പറഞ്ഞത് കേട്ട് സെയിൽസ് ഗേളിന്റെ മുഖത്ത് ചിരി പടർന്നു. ശ്രീഹരി ശബ്‌ദം താഴ്ത്തി ജീനയോടു പറഞ്ഞു. "നാണം കെടുത്താതെടി കൊരങ്ങി.. നീ മിണ്ടാതെ അവിടെ നിൽക്ക്, ഞാൻ ഇതൊരെണ്ണം എടുത്തോട്ടെ." അപ്പോഴാണ് സെയിൽസ് ഗേളിന്റെ ചിരി അവളുടെ ശ്രദ്ധയിൽ പെട്ടത്. ജീന മുഖം താഴ്ത്തി അവനോടൊപ്പം നിന്നു. കുറച്ചു
💬 Comments
View all comments