Chapter Title : എന്റെ നിലാപക്ഷി 2 [ ne-na ]
നേരത്തെ തിരച്ചിലിനൊടുവിൽ ശ്രീഹരി ജീനയുടെ അളവിലുള്ള ഒരു ജീൻസും ടോപ്പും എടുത്തു. അപ്പോഴും സെയിൽസ് ഗേളിന്റെ മുഖത്തെ പുഞ്ചിരി കണ്ട് ശ്രീഹരി എന്താ എന്നുള്ള അർഥത്തിൽ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു. അവൾ ഒരു പുഞ്ചിരിയോടെ ജീനയെ നോക്കിയപ്പോൾ ശ്രീഹരിയും ജീനയെ ശ്രദ്ധിച്ചു. മുഖവും വീർപ്പിച്ചു അവരെ ശ്രദ്ധിക്കാതെ വേറെ എവിടെയോ നോക്കി നിൽക്കുകയായിരുന്നു ജീന അപ്പോൾ. ജീനയുടെ മുഖം കണ്ടപ്പോൾ ശ്രീഹരിക്കും ചിരി വന്നു. "എന്റെ കൊച്ചെ.. ഇങ്ങനെ മുഖം വീർപ്പിച്ചു നിൽക്കണ്ട, ഞാൻ മായ്ക്ക് അല്ല അത് വാങ്ങിയത്." "പിന്നർക്കാ?" "അതൊക്കെ പിന്നെ പറഞ്ഞു തരാം.. ഇപ്പോൾ നിനക്കാവിശ്യം ഉള്ളതൊക്കെ പോയി എടുക്ക്." അവൾ മനസിലാകാത്ത മുഖഭാവത്തിൽ ചോദിച്ചു. "ഇനി എനിക്കെന്തെടുക്കാൻ?" അവൻ ശബ്‌ദം താഴ്ത്തി ജീനയോടു പറഞ്ഞു. "നിനക്കവിശ്യമുള്ള ഇന്നേഴ്സ് പോയി എടുക്കാൻ.. ഇനി അതിനും ഞാൻ കൂടെ വരണോ?' അത് കേട്ടപ്പോൾ അവളുടെ മുഖത്ത് ഒരു നാണം തെളിഞ്ഞു. "പോയി എടുത്തിട്ടു വാ, ഞാൻ ബിൽ കൗണ്ടറിൽ കാണും." അവൾ ഒരു ചെറു പുഞ്ചിരിയോടെ നടക്കാൻ തുടങ്ങിയപ്പോൾ ശ്രീഹരി പറഞ്ഞു. "ഡീ.. ഒരു കാര്യം കൂടി." "എന്താ?" അവൻ ഒരു ചിരിയോടെ പറഞ്ഞു. "ബ്രാ എടുക്കുമ്പോൾ ഒരെണ്ണമോ അല്ലെങ്കിൽ എല്ലാമോ പാഡ് ഉള്ളത് എടുക്ക്, സാരി ഉടുക്കുമ്പോൾ അവിടെയൊക്കെ ഇത്തിരി സൈസ് ഉണ്ടെങ്കിലേ കാണാൻ ഭംഗി കാണു." അവൾ ഒരു നിമിഷം അവനെ മിഴിച്ചു നോക്കിയാ ശേഷം അവന്റെ കൈയിൽ ഒരു നുള്ളു കൊടുത്തു.. എന്നിട്ടു നാണത്തിൽ കലർന്ന ഒരു പുഞ്ചിരിയോടെ അവിടന്ന് നടന്നു പോയി. . . ബൈക്കിൽ വീട്ടിലേക്ക് പോകുന്നേരം
💬 Comments
View all comments