0%

Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]

Author : ne-na Read All Parts 1.4K

കൂടി അവനൊപ്പം ഇരുന്ന ശേഷം ബെഡ്ഷീറ്റ് എടുത്തു അവനെ നല്ലപോലെ പുതച്ചു കൊടുത്തു. റൂമിലെത്തി കുറച്ച് നേരം കിടന്ന ശേഷവും അവൾക്ക് ഉറക്കം വന്നിട്ടില്ല. ശ്രീഹരിയുടെ തണുത്തു വിറച്ച് കിടക്കുന്ന രൂപം തന്നെ ആയിരുന്നു അവളുടെ മനസ്സിൽ നിറയെ. കുറച്ച് നേരം കൂടി ബെഡിൽ തിരിഞ്ഞു മറിഞ്ഞു കിടന്ന ശേഷം അവൾ എഴുന്നേറ്റ് ശ്രീഹരിയുടെ റൂമിലേക്ക് നടന്നു. അവന്റെ റൂമിൽ എത്തിയ ജീന കുറച്ച് നേരം ശ്രീഹരിയെ നോക്കിയ ശേഷം അവന്റെ പുതപ്പിനിടയിലേക്ക് നൂഴ്ന്ന് കയറി. ഒരു കുഞ്ഞിനെ എന്നുവന്നാൽ അവൾ ശ്രീഹരിയോടെ ചേർന്ന് കിടന്ന് അവന്റെ തലപിടിച്ച് തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു. തണുപ്പിൽ നിന്നും ഒരു ആശ്വാസത്തിന് എന്നവണ്ണം അവനും പാതിബോധത്തിൽ അവളെ ഇറുകെ കെട്ടിപ്പിടിച്ചു. അവന്റെ ചൂട് നിശ്വാസം നെഞ്ചിൽ പതിക്കുമ്പോൾ അവൾ ശ്രീഹരിയുടെ മുടിയിൽ തലോടി പതുക്കെ ഉറക്കത്തിലേക്ക് വീണു. അവളിൽ നിന്നും പകർന്നു കിട്ടിയ ചൂടിന്റെ ആശ്വാസത്തിൽ അവനും ഗാഢമായ ഉറക്കത്തിലാഴ്ന്നു. ശ്രീഹരി രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോഴും അവളുടെ നെഞ്ചിൽ തന്നെ പറ്റിച്ചേർന്നു കിടക്കുകയായിരുന്നു അവൻ. ജീന എപ്പോഴാണ് തന്നോടൊപ്പം വന്നു കിടന്നതെന്നോ ഒന്നും അവന് ഓർമയില്ല. ഡ്രസ്സ് മാറി ബെഡിലേക്ക് വന്ന് കിടന്നതു മാത്രമാണ് അവന് അവസാനമായി ഓർമ ഉണ്ടായിരുന്നത്. അവളുടെ മാറിടത്തിൽ നിന്നും അവൻ തല ആകർത്തി മാറ്റി. അവളുടെ ചുവന്ന ചുരിദാർ ടോപ്പിൽ അവന്റെ വായിൽ നിന്നും ഒലിച്ചിറങ്ങിയ ഉമിനീർ പറ്റിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു. ഉറക്കത്തിലേക്ക് ആഴ്ന്ന് കിടക്കുന്ന അവളുടെ മുഖത്തേക്ക് അവൻ നോക്കി. വെളുത്ത് തുടുത്ത മുഖത്ത് നിഷ്കളങ്കത താളം കെട്ടി നിൽപ്പുണ്ടായിരുന്നു. അവളുടെ ചുണ്ടുകളുടെ

💬 Comments

View all comments