0%

Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]

Author : ne-na Read All Parts 1.4K

ചുവപ്പ് വര്ധിച്ചിരിക്കുന്നതായി അവന് തോന്നി. ഉറക്കത്തിൽ നിന്നും ഉണർന്ന ജീന കാണുന്നത് തന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുന്ന ശ്രീഹരിയെ ആണ്. കൈകൾ നിവർത്തി ഒരു കോട്ടുവാ ഇട്ടുകൊണ്ട് അവൾ ചോദിച്ചു. "എന്താ ഇങ്ങനെ നോക്കുന്നത്?" ഒരു തമാശയെന്നവണ്ണം അവൻ പറഞ്ഞു. "എനിക്കൊട്ടും വയ്യാത്തോണ്ട് ഞാൻ ഒന്നും ചെയ്യില്ലെന്ന ധൈര്യത്തിൽ കൂടെ കയറി കിടന്നതാണല്ലേ?" ഒരു പുച്ഛഭാവം മുഖത്തു വരുത്തി അവൾ പറഞ്ഞു. "ഒരു കുഴപ്പവും ഇല്ലായിരുന്നെങ്കിൽ എന്നെ ഇപ്പോൾ എന്നാ ചെയ്യുവായിരുന്നെന്നാ?" "അതേ..കൂടുതൽ പുച്ഛിക്കണ്ട, ഒരു രാത്രി മൊത്തം കൂടെ കിടന്നിട്ടും ഞാൻ ഒന്നും ചെയ്യാതിരുന്ന ആദ്യത്തെ പെണ്ണ് നീയാണ്." ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം ഇടറിയ സ്വരത്തിൽ അവൾ പറഞ്ഞു. "ഒരു രാത്രി മൊത്തം കൂടെ ഉണ്ടായിരുന്നിട്ടും എന്നെ ഒന്നും ചെയ്യാതെ വിട്ട ആദ്യത്തെ ആളും ഇച്ചായൻ തന്നെയാണ്." ഹരിയുടെ മുഖം ഒരു നിമിഷം മ്ലാനമായി. ആ വിഷയങ്ങളിലേക്ക് പോകണ്ട എന്നുള്ള ഒരു താക്കിത് എന്നവണ്ണം അവൻ സ്വരം കടിപ്പിച്ചു അവളുടെ പേര് ഒന്ന് വിളിച്ചു. "ജീന.." അവൾ അത് മനസിലായിട്ടെന്നവണ്ണം അവളൊന്നു മൂളി. എന്നിട്ട് അവന്റെ നെറ്റിയിൽ കൈ വച്ച് നോക്കി. ചൂട് ഇപ്പോഴും അവനെ വിട്ടു മാറിയിരുന്നില്ല. "പനി ഇപ്പോഴും ഉണ്ട്..." "ആഹ്.. ഞാൻ ഒന്നുടെ ഉറങ്ങട്ടെ." അവൻ ജീനയുടെ നെഞ്ചിലേക്ക് തലചേർത്തു വച്ച് കിടന്നു. ഒരു കുസൃതിയോടെ അവൾ ചോദിച്ചു. "ചൂട് പറ്റി ചേർന്ന് കിടന്നങ്ങു സുഗിച്ച് പോയല്ലേ?" "അതേ.. നല്ല സുഖമുണ്ട്.. നല്ല സോഫ്റ്റ് തലയിണയിൽ തല ചേർത്തുവച്ച് കിടക്കുന്നപോലുണ്ട്." അവനെ തള്ളി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു.

💬 Comments

View all comments