Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]
മറന്നു." ജീന പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു. അവൾ പോകുന്നത് നോക്കി ശ്രീഹരി പറഞ്ഞു. "ഒന്ന് പനി പിടിച്ച് എന്നും പറഞ്ഞു രണ്ടു ദിവസമായി അവൾ എനിക്ക് കഞ്ഞി മാത്രമേ തരുന്നേ." അനുപമ കൈയിൽ ഇരുന്ന കവർ സോഫയിലേക്ക് ഇട്ട ശേഷം ഒരു പുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നു. അനു ചെല്ലുമ്പോൾ ജീന കഞ്ഞി അടുപ്പിൽ നിന്നും ഇറക്കുകയായിരുന്നു. "ഇന്ന് ഒന്ന് അഡ്ജസ്റ്റ് ചെയ്യണം കേട്ടോ. കഞ്ഞി ആണ് കഴിക്കാനുള്ളത്." അനു ചിരിച്ച് കൊണ്ട് പറഞ്ഞു. "അതൊന്നും കുഴപ്പമില്ല.. ഇവിടെ നിങ്ങൾ രണ്ടുപേരും മാത്രേ ഉള്ളോ." "ആഹ്.. പകൽ ഒരു ജോലിക്കാരി വന്നു എല്ലാം വൃത്തിയാക്കിയിട്ടു പോകും." "ഇവിടെ സാറിന്റെ ഒപ്പം ഒറ്റയ്ക്ക് നിൽക്കുന്നതിനു ജീനയുടെ വീട്ടിൽ ആരും ഒന്നും പറഞ്ഞില്ലേ?" ഒരു നിമിഷത്തെ നിശബ്ദ്ധതക്ക് ശേഷം അവൾ പറഞ്ഞു. "അതിനു എനിക്കാരും ഇല്ല.. അപ്പനും അമ്മയുമെല്ലാം മരിച്ചു." അനുപമക്ക് ചോദിച്ചത് അബദ്ധം ആയി പോയപോലെ തോന്നി. "അനു വാ.. നമുക്ക് കഴിക്കാനിരിക്കാം." മൂന്നുപേരും ആഹാരം കഴിക്കാനായി ഇരുന്നു. ജീന മൂന്നു പാത്രങ്ങളിൽ കഞ്ഞി പകർന്നു വച്ചു. കഞ്ഞി കുടിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു. "നാളെ എങ്കിലും എനിക്ക് ചോറ് കിട്ടിയേ പറ്റുള്ളൂ." ജീന പെട്ടെന്ന് തന്നെ പറഞ്ഞു. "പനി കുറയുവാണേൽ ചോറ് തരും. അല്ലെങ്കിൽ കഞ്ഞി തന്നെയാ." "ഇത് കുറച്ച് കഷ്ടം ആണ് കേട്ടോ." "ഇച്ചായൻ മാത്രം അല്ലല്ലോ കഞ്ഞി കുടിക്കുന്നത്.. ഇച്ചായൻ കഴിക്കുന്നതെന്തോ അത് തന്നല്ലേ ഞാനും കഴിക്കുന്നത്." അവരുടെ സംസാരം കേട്ട് അനുപമ ചിരിച്ചു പോയി. മൂന്നുപേരും കഞ്ഞി കുടിച്ച് കഴിഞ്ഞപ്പോൾ ജീന പത്രമെല്ലാം എടുത്തു അടുക്കളയിലേക്ക് പോയി. അനുപമയും അവളുടെ കൂടെ ചെന്നപ്പോൾ ജീന പറഞ്ഞു. "അനു ഇച്ചായനോടൊപ്പം പോയി ഇരുന്നോ.. ഞാൻ ഇതെല്ലം വൃത്തിയാക്കി അങ്ങ് വന്നേക്കാം." അനു എതിർത്തൊന്നും പറയാതെ ഹാളിലേക്ക് പോയി. അവൾ ചെല്ലുമ്പോൾ ശ്രീഹരി ടിവി കാണുവായിരുന്നു. കുറച്ച് നേരം അവളും നിശബ്തമായി ഇരുന്നു ടിവി കണ്ട്. അതിനു ശേഷം, "സാർ.." ശ്രീഹരി ടിവിയിൽ നിന്നും ശ്രദ്ധമാറ്റി അവളെ നോക്കി. "ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?" "എന്താ?" അവൾ അടുക്കളയിലേക്ക്
💬 Comments
View all comments