0%

Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]

Author : ne-na Read All Parts 1.4K

ഉണ്ട്." "ഇവിടുള്ളവർക്ക് വട്ടാണ്." "നിന്റെ ഇച്ചായനാണ് ഈ ഇടയായി വട്ട് എന്നാണ് എനിക്ക് തോന്നുന്നത്.. നിങ്ങൾ രണ്ടുപേരും തട്ടുകടയിൽ ഇരിക്കുന്നത് കണ്ടെന്ന് എവിടൊരാൾ പറഞ്ഞു." ജീന മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു. "അതിനിപ്പോൾ എന്താ?.. എനിക്ക് തട്ട് ദോശ കഴിക്കണമെന്നു ആഗ്രഹം പറഞ്ഞപ്പോൾ ഇച്ചായൻ എന്നെ കൊണ്ട് പോയി വാങ്ങി തന്നതാണ്." "നിനക്ക് അതിനു ഒന്നും തോന്നുന്നില്ലായിരിക്കും, ഞാൻ കുറച്ച് വർഷങ്ങൾ ആയി സാറിന്റെ കൂടെ നടക്കുന്നതാണ്.. വിശന്നാൽ ഹോട്ടലിലേക്ക് പോകാതെ ആളെ പറഞ്ഞു വിട്ടു ആഹാരം മുന്നിൽ വരുത്തിക്കുന്ന ആളാണ് നിനക്ക് ദോശ കഴിക്കണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ തട്ട് കടയിൽ കൊണ്ട് പോയിരിക്കുന്നത്." കുറച്ച് നേരം ഒന്നും മിണ്ടാതെ ഇരുന്ന ശേഷം ജീന പറഞ്ഞു. "ഞാൻ എന്താഗ്രഹം പറഞ്ഞാലും ഇച്ചായൻ സാധിച്ചു തരും.. അതിനു ഞങ്ങൾ രണ്ടുപേർക്കും മാത്രം അറിയാവുന്ന ചില കാരണങ്ങൾ ഉണ്ട്, ഇച്ചായനെ അലട്ടുന്ന ഒരു കുറ്റബോധം ഉണ്ട്.. അത് എന്താണെന്നു വേറൊരാൾ അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല." അനുപമ ജീനയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. "ഒരു കാര്യം ഞാൻ ഉറപ്പ് പറയാം.. എന്റെ ശരീരത്തിന് വേണ്ടിയല്ല ഇച്ചായൻ എനിക്ക് വേണ്ടി ഇതെല്ലം ചെയ്യുന്നത്." കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ടു ജീന പറഞ്ഞു. "ഇച്ചായന്‌ ടാബ്ലറ്റ് കഴിക്കാൻ ടൈം ആയി, ഞാൻ കൊടുത്തിട്ടു വരാം." ജീന ബാഗിൽ നിന്നും ടാബ്ലറ്റ് തിരയുന്നതിനിടയിൽ എന്തോ ഓർത്തിട്ടെന്നവണ്ണം ശബ്‌ദം താഴ്ത്തി അനുപമയോട് പറഞ്ഞു. "കല്യാണം കഴിയുന്നവരെയും ഇനിയൊരു പെണ്ണുമായും ബന്ധം കാണില്ലെന്ന് ഇച്ചായൻ എനിക്ക് സത്യം ചെയ്തു തന്നു." അനുപമ അതിശയത്തോടെ ജീനയെ നോക്കുബോൾ അവൾ ഒരു

💬 Comments

View all comments