Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]
ചെറു ചിരിയോടെ ശ്രീഹരിയുടെ അടുത്തേക്ക് നടന്നു പോയി. ജീന ക്യാബിനു ഉള്ളിലേക്ക് പോയി കഴിഞ്ഞതിന്റെ തൊട്ടു പിന്നാലെ എന്തോ ഓർത്തിട്ടെന്നവണ്ണം അനുപമയും അവിടേക്കു നടന്നു. അനുപമയെ കണ്ട് ശ്രീഹരി ചോദിച്ചു. "എന്താ അനു?" "സാർ കാണിച്ചത് ഒട്ടും ശരിയായില്ല കേട്ടോ.." ശ്രീഹരിയും ജീനയും ഒന്നും മനസിലാകാതെ അവളുടെ മുഖത്തേക്ക് നോക്കി. അനുപമ ഒരു കുസൃതിയോടെ പറഞ്ഞു. "ഇത്ര നാൾ കൂടെ നടന്നിട്ടും എനിക്കൊരു ഗിഫ്റ് വാങ്ങി തന്നിട്ടില്ലാത്ത ആള് ജീനക്ക് മാല വാങ്ങി കൊടുത്ത് ശരിയായില്ല." ഒരു ചിരിയോടെ ശ്രീഹരി പറഞ്ഞു. "നിനക്കുള്ള ഗിഫ്റ് നിന്റെ കല്യാണത്തിന് ഞാൻ തരുന്നുണ്ട്." "കുറച്ച് കനത്തിൽ തന്നെ ആയിക്കോട്ടെ അത്." അത് കേട്ട് ജീന ചിരിച്ചു. "സാർ, ഞാൻ ഒരു കാര്യം പറയാനായി വന്നത് ആണ്." "എന്താ?" "എന്റെ ചെറിയൊരു ആഗ്രഹം ആണ്." "എന്താന്ന് പറ അനു." "നാളെ ഞാൻ നാട്ടിലേക്ക് പോകും. പിന്നെ ഇവിടേക്ക് ഒരു വരവ് ഉണ്ടാകില്ല.." ഒരു നിമിഷം അവൾ നിർത്തി. ജീനയും ശ്രീഹരിയും അവളുടെ മുഖത്തേക്ക് തന്നെ ആകാംഷയോടെ നോക്കി. "ഇന്നൊരു രാത്രി ഞാൻ നിങ്ങളോടൊപ്പം സാറിന്റെ വീട്ടിൽ നിന്നോട്ടെ?" ശ്രീഹരി മറുപടി പറയുന്നതിന് മുൻപ് തന്നെ ജീന അതിനു മറുപടി നൽകി. "അതിനെന്താ.. അനു വന്നൊള്ളൂ.." അനുപമ ശ്രീഹരിയുടെ മുഖത്തേക്ക് നോക്കി. അവനും സമ്മതം ആണെന്നുള്ള രീതിയിൽ തലയാട്ടി. സന്ധ്യ കഴിഞ്ഞു നേരം ഇരുട്ടി തുടങ്ങിയ സമയത്ത് ഡോർ ബെൽ മുഴങ്ങുന്ന ശബ്‌ദം കേട്ട് ജീന പോയി വാതിൽ തുറന്നു. ജീന പ്രതീക്ഷിച്ചപോലെ തന്നെ അനുപമ തന്നെയായിരുന്നു വന്നിരുന്നത്. ഓഫീസിലെ പരിപാടികൾ എല്ലാം
💬 Comments
View all comments