0%

Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]

Author : ne-na Read All Parts 1.4K

കഴിഞ്ഞപ്പോൾ അനുപമ തന്നെയാണ് ജീനയോടു പറഞ്ഞിരുന്നത് റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി വീട്ടിൽ എത്തിക്കൊള്ളാമെന്ന്. ജീന നിറഞ്ഞ ചിരിയോടെ അനുപമയെ അകത്തേക്ക് കൂട്ടികൊണ്ട് പോയി. "സാർ എവിടെ?" "അകത്തിരുന്ന് ആവി കൊള്ളുന്നുണ്ട്." അനുപമയുടെ ശബ്‌ദം കേട്ട് ശ്രീഹരി അവിടേക്ക് വന്നു. "പനി കുറവില്ലേ സാർ?" "ഈ പനി എന്നെയും കൊണ്ടേ പൊകുല്ലെന്ന തോന്നുന്നത്." ഒന്ന് തുമ്മിയ ശേഷം അവൻ പറഞ്ഞു. "ഇവളുടെ വാക്കും കേട്ട് ഇവൾക്കൊപ്പം മഴയത്തു നടക്കാനിറങ്ങിയ എന്നെ പറഞ്ഞാൽ മതിയല്ലോ." ജീനക്കൊപ്പം മഴ നനഞ്ഞിട്ടാണ് അവന് പനി വന്നതെന്ന് അനുപമ അപ്പോഴാണ് അറിയുന്നത്. അവൾ ജീനയുടെ നേരെ നോക്കി. "ഹലോ.. പനി വന്നെങ്കിൽ ഞാൻ വാക്ക് പറഞ്ഞപോലെ കൂടെ തന്നെ നിന്നു നോക്കുന്നും ഉണ്ട്." അനുപമ അവർ തമ്മിലുള്ള ബന്ധം എന്താണെന്ന് മനസിലാകാതെ നിൽക്കുക ആയിരുന്നു. ജീന എന്ത് പറഞ്ഞാലും ശ്രീഹരി അത് കേൾക്കുന്നു.. അവന്റെ ഓരോ കാര്യങ്ങളും അതീവ ശ്രദ്ധയോടെ അവൾ ചെയ്യുന്നു. എന്താണ് അവർക്കിടയിൽ ഉള്ളതെന്ന് എത്ര ആലോചിച്ചിട്ടും അനുപമക്ക് മനസിലായില്ല. ജീന പെട്ടെന്ന് എന്തോ മണ്ടത്തരം കാണിച്ചു എന്നവണ്ണം തലക്ക് തട്ടി കൊണ്ട് പറഞ്ഞു. "കഞ്ഞിക്കുള്ളത് അടുപ്പിൽ ഇരിക്കയാ, ഞാൻ അതങ്ങു മറന്നു." ജീന പെട്ടെന്ന് അടുക്കളയിലേക്ക് നടന്നു. അവൾ പോകുന്നത് നോക്കി ശ്രീഹരി പറഞ്ഞു. "ഒന്ന് പനി പിടിച്ച് എന്നും പറഞ്ഞു രണ്ടു ദിവസമായി അവൾ എനിക്ക് കഞ്ഞി മാത്രമേ തരുന്നേ." അനുപമ കൈയിൽ ഇരുന്ന കവർ സോഫയിലേക്ക് ഇട്ട ശേഷം ഒരു പുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നു. അനു ചെല്ലുമ്പോൾ ജീന കഞ്ഞി അടുപ്പിൽ നിന്നും ഇറക്കുകയായിരുന്നു.

💬 Comments

View all comments