Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]
ശ്രദ്ധമാറ്റി അവളെ നോക്കി. "ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?" "എന്താ?" അവൾ അടുക്കളയിലേക്ക് ഒന്ന് നോക്കിയ ശേഷം ശബ്‌ദം താഴ്ത്തി ചോദിച്ചു. "എന്താ സാറിനും ജീനക്കും ഇടയിലുള്ളത് .. നിങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോകുന്നില്ല.. വേറൊരു തെറ്റായ ബന്ധവും ഇല്ല. പക്ഷെ അവളുടെ എല്ലാ ആഗ്രഹങ്ങളും സാർ സാധിച്ചു കൊടുക്കുന്നു, അവൾ എന്ത് പറഞ്ഞാലും സാർ അത് കേൾക്കുന്നു. എന്താ അതിന്റെ കാരണം?" കുറച്ച് നേരം അനുപമയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്ന ശേഷം ശ്രീഹരി പറഞ്ഞു. "എന്റെ കൂടെ പഠിച്ച എന്റെ കൂട്ടുകാരി ആയിരുന്നു ജീന. എന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ അവളെ ഒരുപാട് ഇഷ്ട്ടമായിരുന്നു. എന്നെ അവൾ ഒരുപാട് സ്നേഹിച്ചിരുന്നു അവൾക്കു ഒന്നും വരാതെ നോക്കുമെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ എന്റെ സ്വാർത്ഥത കാരണം ഞാൻ കുറെ നാളേക്ക് അവളെ മറന്നു. ആ ഒരു സമയത്തിനുള്ളിൽ ഒരു പെണ്ണിന് അനുഭവിക്കാവിന്നതിന്റെ പരമാവധി കഷ്ടതകൾ അവൾ അനുഭവിച്ചു. ഞാൻ ജീനയെ ഇപ്പോൾ കൂട്ടികൊണ്ട് വരുമ്പോൾ ഒരു വാക്ക് അവൾക്കു നൽകിയിരുന്നു.. ഇനി അവളെ വേദനിപ്പിക്കില്ലെന്ന്. ഞാൻ ചെയ്ത തെറ്റിനുള്ള പ്രായശ്ചിത്തമോ എന്റെ തെറ്റ് തിരുത്തലോ ഒക്കെ ആയിരിക്കാം അത്. പക്ഷെ ആ വാക്ക് എനിക്ക് പാലിക്കണം." അപ്പോഴേക്കും ജീന അവിടേക്ക് വരുന്നത് കണ്ട് ശ്രീഹരി സംസാരം നിർത്തി. "രണ്ടു പേരും എന്തായിരുന്നു ഇത്ര വലിയ സംസാരം?" ജീന ശ്രീഹരിയുടെ അരികിൽ സോഫയിലെക്ക് ഇരുന്നപ്പോൾ അതിനുള്ള മറുപടി അനുപമ നൽകി. "കല്യാണത്തിന്റെ ഓരോ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു." "പറയുന്നപോലെ ഇനി രണ്ടു ആഴ്ചകൂടിയെ ഉള്ളല്ലേ കല്യാണത്തിന്." "അതേ.. രണ്ടാഴ്ചയെന്നു
💬 Comments
View all comments