Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]
പറയുന്നത് ഓടിയങ്ങു പോകും." അനുപമ അവിടെ നിന്നും എഴുന്നേറ്റു താൻ കൊണ്ടുവന്ന കവർ എടുത്തുകൊണ്ടു വന്നു അവർക്ക് രണ്ടുപേർക്കും ആയി ഓരോ കവർ നൽകി. അവർ രണ്ടുപേരും കവർ തുറന്നു നോക്കി. ജീനക്ക് ഒരു ഇളം നീല കളർ സാരിയും ശ്രീഹരിക്കു അതേ കളർ ഷർട്ടും മുണ്ടും ആയിരുന്നു. "ഇത് ഇട്ടു വേണം നിങ്ങൾ എന്റെ കല്യാണത്തിന് വരാൻ." ശ്രീഹരി ചിരിച്ച് കൊണ്ട് പറഞ്ഞു. "സാരി ഉടുക്കാൻ അറിയാത്ത ഇവൾക്ക് ആണ് നീ സാരി വാങ്ങി കൊടുത്തിരിക്കുന്നെ." അതിനു മറുപടിയായി ജീന പറഞ്ഞു. "സാരി ഉടുക്കാൻ അറിയാഞ്ഞിട്ടാണോ ഓണം സെലിബ്രേഷന് ഞാൻ സാരി ഉടുത്തു വന്നത്. അന്നത്തെ പോലെ ഇതും ഇച്ചായൻ എന്നെ ഉടുപ്പിച്ചു തന്നാൽ മതി." അത് കേട്ട അനുപമ രണ്ടുപേരുടെയും മുഖത്ത് മാറി മാറി നോക്കി. അപ്പോഴാണ് പറഞ്ഞത് അബദ്ധം ആയി പോയെന്ന് ജീനക്ക് തോന്നിയത്. വിഷയം മാറ്റാനായി അവൾ ചോദിച്ചു. "കല്യാണത്തിനുള്ള സ്വർണം എടുത്തായിരുന്നോ?" "സ്വർണവും നേരത്തെ തന്നെ എടുത്തിരുന്നു.. പക്ഷെ റിസപ്ഷന് ഇടാനുള്ള ഡ്രസ്സ് ഇതുവരെ സ്റ്റിച്ച് ചെയ്തു കിട്ടിയില്ല. അതിനി എന്ത് പരുവത്തിൽ കിട്ടുമെന്നാണ് ടെൻഷൻ." ശ്രീഹരി പറഞ്ഞു. "അതൊക്കെ കുഴപ്പമില്ലാതെ കിട്ടുമെന്നെ.. ഒരു രണ്ടുമാസം കഴിഞ്ഞാൽ ഞാനും വിദ്യയുടെ കല്യാണത്തിന്റെ തിരക്കിലാകും.. " "ജീനക്ക് കല്യാണം ഒന്നും നോക്കുന്നില്ല?" "അതിനിനിയും സമയം കിടപ്പുണ്ടല്ലോ.. ഞാൻ കുറച്ചു കാലം കൂടി ഇങ്ങനങ്ങു ജീവിക്കട്ടെ." "സാറിനും കല്യാണത്തിനുള്ള സമയമൊക്കെ ആയി." അതിനുള്ള മറുപടി അവൻ ഒരു പുഞ്ചിരിയിൽ ഒതുക്കി. പിന്നെയും അവർ കുറച്ച് നേരം വിശേഷങ്ങൾ ഒക്കെ പറഞ്ഞിരുന്ന ശേഷം അവർ
💬 Comments
View all comments