0%

Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]

Author : ne-na Read All Parts 1.4K

കേൾക്കാത്ത മട്ടിൽ ഇരുന്നു. "അങ്ങ് വീട്ടിൽ എത്തട്ടെ.. നിന്നെ എന്റെ കൈയിൽ കിട്ടും." അത് കേട്ടപ്പോൾ അവളുടെ ചുണ്ടിന്റെ കോണിൽ ഒരു ചിരി നിറഞ്ഞു.

തട്ട് കടയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ശ്രീഹരി പ്രതീക്ഷിച്ചപോലെ തന്നെ മഴ പെയ്തു തുടങ്ങി. അവന് പെട്ടെന്നുതന്നെ അവളുടെ കൈയും പിടിച്ച് അടുത്തുള്ള ബസ് സ്റ്റാൻഡിലേക്ക് ഓടിക്കയറി. "ഞാൻ അപ്പോഴേ പറഞ്ഞതാ മഴ പെയ്യുമെന്ന്." "അതിനിപ്പോൾ എന്താ?.. നമുക്ക് കുറച്ച് നേരം ഇവിടെ ഇരുന്ന് മഴ തോരുമ്പോൾ പോകാം." ജീന കൈ നീട്ടി കൈവെള്ളയിൽ മഴവെള്ളം ശേഖരിച്ചു കൊണ്ടിരുന്നു. സമയം പോകും തോറും മഴയുടെ ശക്തി കൂടിയാതെ ഉള്ളു. പക്ഷെ ജീന ശരിക്കും മഴ ആസ്വദിക്കുകയായിരുന്നു. കുറച്ചു നേരം അങ്ങനെ നിന്നപ്പോൾ കൈവെള്ളയിൽ നിറഞ്ഞ വെള്ളം അവൾ ശ്രീഹരിയുടെ മുഖത്തേക്ക് തെറിപ്പിച്ചു. "അടങ്ങി ഇരിക്ക് കൊച്ചെ.. ഒന്നാമത് തണുത്തിട്ട് വയ്യ." അവൾ കുസൃതിയോടെ വീണ്ടും വെള്ളം തെറിപ്പിച്ചു. ശ്രീഹരി പെട്ടെന്ന് അവളുടെ കൈയിൽ കൂട്ടി പിടിച്ച ശേഷം ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് തള്ളി ഇറക്കി. അവൾ പെട്ടെന്ന് തന്നെ അകത്തേക്ക് ചാടി കയറിയ ശേഷം ചിണുങ്ങി കൊണ്ട് പറഞ്ഞു. "ദുഷ്ട്ടാ.. ഞാൻ മൊത്തം നനഞ്ഞു കേട്ടോ.." അവന് ഒരു ചിരിയോടെ പറഞ്ഞു. "അഹങ്കാരം കാണിക്കുമ്പോൾ ഓർക്കണമായിരുന്നു." അവൾ അവന്റെ തോളിൽ കൈ കൊണ്ട് ഇടിച്ച ശേഷം തണുപ്പ് കാരണം അവനെ ചോതുങ്ങി നിന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു. "മഴ കുറയുമെന്ന് തോന്നുന്നില്ല. നമുക്ക് നനഞ്ഞങ്ങു പോയല്ലോ?" "ഒന്ന് പൊടി.. ഒന്നാമത് രാവിലെ തൊട്ടു തൊണ്ട വേദന..

💬 Comments

View all comments