Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]
കഴിച്ചിട്ട്. "ശരി.. അത് തന്നെ ആക്കിക്കളയാം." അത് കേട്ടതും അവൾ ചാടി എഴുന്നേറ്റു. "വാ നമുക്ക് പോകാം." എഴുന്നേൽക്കുന്നതിനിടയിൽ അവൻ ചോദിച്ചു. "നിനക്കാരെങ്കിലും തട്ട് ദോശയിൽ കൈ വിഷം തന്നിട്ടുണ്ടോ? ഡ്രസ്സ് വാങ്ങിയ കവർ അവൾ കൈയിലേക്ക് എടുത്തു. "ഈ തട്ട് കടയും ദോശയും ഒക്കെ എനിക്കെന്റെ അച്ഛന്റെ ഓർമകളാണ്." അവളുടെ സ്വരത്തിൽ ഉണ്ടായിരുന്ന ഒരു ഇടർച്ച അവൻ തിരിച്ചറിഞ്ഞു. പിന്നെ അവൻ ഒന്നും പറഞ്ഞു അവളെ വിഷമിപ്പിക്കാതെ ജീനയുടെ കൈയും പിടിച്ച് പാർക്കിനു വെളിയിലേക്ക് നടന്നു. അവിടെ നിന്നും വീട്ടിലേക്കുള്ള വഴിയിൽ തന്നെ ഉള്ള ഒരു തട്ടുകടയിൽ ആണ് അവർ കയറിയത്. അത്യാവശ്യം തിരക്കുണ്ടായിരുന്നു അവിടെ. അതുകൊണ്ട് തന്നെ കുറച്ചു കാത്തിരുന്നിട്ടാണ് അവർക്കു ദോശ കിട്ടിയത്. കഴിക്കുന്നതിനിടയിൽ ശ്രീഹരി ജീനയെ ശ്രദ്ധിച്ചു. ദോശ ചമ്മന്തിയിൽ മുക്കി വളരെ സാവധാനം ആസ്വദിച്ച് കഴിക്കയാണവൾ. നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. മഴ പെയ്യുമെന്ന അവന് തോന്നി. "ഡീ.. ഒന്ന് പെട്ടെന്ന് കഴിക്ക് നീ.. മഴ പെയ്യുമെന്നാ തോന്നുന്നേ." "ഒന്ന് പോ ഇച്ചായാ.. വല്ലപ്പോഴും ആണ് ഇങ്ങനെ ഒരു അവസരം കിട്ടുന്നെ.. അത് വാരി വലിച്ചു കഴിച്ചു കളയാതെ ആസ്വദിച്ചു കഴിക്കണം." അവന് അവളെ തന്നെ നോക്കി. അപ്പോഴും അവൾ ശ്രീഹരി ശ്രദ്ധിക്കാതെ കഴിക്കുവായിരുന്നു. പാത്രത്തിൽ നിന്നും ഒന്ന് മുഖം ഉയർത്തി അവൾ അവനോടു പറഞ്ഞു. "അതേ.. എനിക്ക് ഒരു ദോശകൂടി വേണം." അവന് കടക്കാരനോട് ഒരു ദോശ കൂടി പറഞ്ഞിട്ട് അവളോട് പറഞ്ഞു. "ഫുഡൊക്കെ ഒന്ന് കൺട്രോൾ ചെയ്യണം.. കുറച്ചു വണ്ണം കൂടുന്നുണ്ട് നിനക്ക്." അവൾ അവന്റെ വാക്കുകൾ
💬 Comments
View all comments