0%

Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]

Author : ne-na Read All Parts 1.4K

ഒരു ജാള്യത അവളുടെ മുഖത്ത് ഉണ്ടായിരുന്നു. അത് മറയ്ക്കാനെന്നവണ്ണം അവൾ ചോദിച്ചു. "ഞാൻ എന്റെ ഇച്ചായൻ കെട്ടിപ്പിടിക്കുന്നതിന് ഇവർക്കെന്താ?" ജീനയുടെ മുഖത്ത് ഉണ്ടായിരുന്ന ചമ്മൽ മനസിലാക്കിയ ശ്രീഹരി അവളുടെ തോളിൽ കൈയിട്ട് തന്നിലേക്ക് അടുപ്പിച്ചിരുത്തി. അവനിലേക്ക് തല ചേർത്തുകൊണ്ട് ജീന പറഞ്ഞു. "ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇച്ചായൻ കേൾക്കുമോ?" തെല്ലൊരു ജിജ്ഞാസയോടെ അവൻ ചോദിച്ചു. "എന്താ?" "ആദ്യം എനിക്ക് വാക്ക് താ ഞാൻ പറയുന്ന കാര്യം അനുസരിക്കുമെന്ന്." ഒന്ന് ആലോചിക്കാന്പോലും ചെയ്യാതെ അവൻ പറഞ്ഞു. "കല്യാണ കാര്യം ഒഴിച്ച് ബാക്കി നീ എന്ത് പറഞ്ഞാലും ഞാൻ കേട്ടോള്ളം." ശ്രീഹരിയിൽ നിന്നും തല ആകർത്തിമാറ്റി അവന്റെ മുഖത്ത് നോക്കികൊണ്ട്‌ അവൾ പറഞ്ഞു. "ഇച്ചായന്റെ കല്യാണം കഴിയുന്നവരെ ഇനി ഒരു പെണ്ണുമായും ഇച്ചായന്‌ അനാവശ്യ ബന്ധം ഉണ്ടാകരുത്." അവളുടെ തലയിൽ തട്ടികൊണ്ട് അവൻ പറഞ്ഞു. "ഇത്രേ ഉള്ളായിരുന്നോ? ഇതിനായിരുന്നോ ഇത്ര ബിൽഡപ്.. ഇനി അങ്ങനൊന്നും ഉണ്ടാകില്ല.. പോരേ?" അവൾ ഒന്നും മിണ്ടാതെ അവന്റെ തോളിലേക്ക് തല ചായ്ച്ചിരുന്നു. നേരം ഇരുട്ടി തുടങ്ങിയപ്പോൾ അവൻ ചോദിച്ചു. "നമുക്ക് ഇനി വീട്ടിലേക്ക് പോയല്ലോ?" "വീട്ടിൽ പോകുന്നെന്ന് മുൻപ് ഫുഡ് കഴിക്കണം, എനിക്കിന്നിനി ഒന്നും വയ്ക്കാൻ വയ്യ." ഒരു ചിരിയോടെ അവൻ പറഞ്ഞു. "ഈ ഇടയായി ഇത്തിരി മടിച്ചി ആകുന്നുണ്ടെന്ന് തോന്നുന്നു." അവൾ ചുമ്മാ അവനെ മുഖം കൊണ്ട് ഗോഷ്ട്ടി കാണിച്ചു. "എന്ത് കഴിക്കാം നമുക്ക്?" അവൾ ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു. "തട്ട് ദോശ കഴിച്ചാലോ?" അവനും ചിന്തിച്ചപ്പോൾ വർഷങ്ങൾ ആകുന്നു തട്ട് കടയിൽ ഇരുന്നു ചെറു കാറ്റൊക്കെ കൊണ്ട് ദോശ

💬 Comments

View all comments