Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]
"എന്തെങ്കിലും ഒന്ന് പറ കൊച്ചെ." "ഞാൻ മിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിലും കുറ്റം." "എങ്കിൽ ഞാനും ഒന്നും മിണ്ടുന്നില്ല." ശ്രീഹരി ദൂരേക്ക് നോക്കി ഇരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ അവന്റെ തോളിൽ ചുരണ്ടിക്കൊണ്ടു ഒരു കുസൃതി ചിരിയോടെ അവൾ ചോദിച്ചു. "അതേ.. എനിക്കെന്താ വാങ്ങിയത്?" അവളുടെ ആ കുസൃതി നിറഞ്ഞ മുഖം കണ്ടപ്പോൾ അവനും അറിയാതെ ചിരിച്ച് പോയി. "നിന്റെ മുടിയൊന്നു പൊക്കി പിടിച്ചേ.." "എന്തിനാ?" "പറയുന്നത് ആദ്യം ചെയ്യ് നീ." ജീന കൈ പിന്നിലേക്ക് കൊണ്ട് പോയി മുടി ഉയർത്തിപ്പിടിച്ചു. ശ്രീഹരി അപ്പോൾ തന്നെ തന്റെ പോക്കറ്റിൽ നിന്നും മാല എടുത്ത് അവളുടെ കഴുത്തിൽ കെട്ടി. അവൻ വിചാരിച്ചിരുന്ന പോലെത്തന്നെ ആ നേർത്ത മാലയും കുരിശും അവളുടെ കഴുത്തിന് നന്നായി ചേരുന്നുണ്ടായിരുന്നു. "എന്റെ 'അമ്മ നിനക്ക് തന്ന മാല എവിടെ പോയി എന്ന് ഞാൻ ചോദിക്കുന്നില്ല, പക്ഷെ... ഇത് നിന്റെയിൽ നിന്ന് എങ്ങും പോകരുത്." ഒരു നിമിഷം അവളുടെ കണ്ണുകൾ എന്തുകൊണ്ടോ കണ്ണുനീർ കൊണ്ട് നിറഞ്ഞു. അടുത്ത നിമിഷം തന്നെ അവൾ മുന്നിലേക്ക് ആഞ്ഞ് അവനെ കെട്ടിപിടിച്ചു. ഒരു നിമിഷം അവളുടെ സ്നേഹപ്രകടനത്തിൽ അവൻ ഒന്ന് പതറി. അവളിൽ നിന്നും അങ്ങനെ ഒരു പ്രവർത്തി അവിടെ വച്ച് അവൻ പ്രതീക്ഷിച്ചിരുന്നില്ല. അവിടെ ഉണ്ടായിരുന്ന കുറച്ച് പേര് അവരെ ശ്രദ്ധിക്കുന്നത് അവന്റെ കണ്ണിൽ പെടുകയും ചെയ്തു. അവളുടെ തോളിൽ തട്ടിക്കൊണ്ടു അവൻ പറഞ്ഞു. "ആൾക്കാർ നമ്മളെ ശ്രദ്ധിക്കുന്നുണ്ട്." മനസ്സിൽ പെട്ടെന്നുണ്ടായ ഒരു സന്തോഷത്തിന്റെ വികാരത്തിൽ ആയിരുന്നു ജീന അവനെ കെട്ടിപിടിച്ചത്. അതുകൊണ്ട് തന്നെ അവനിൽ നിന്നും അകന്നു മാറുമ്പോൾ
💬 Comments
View all comments