Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]
തന്നെ അവൻ തെരഞ്ഞെടുത്തു. ശ്രീഹരി തിരിച്ച് ടെക്സ്റ്റൈൽസിൽ എത്തുമ്പോൾ അവനെയും കാത്ത് ജീന ക്യാഷ് കൗണ്ടറിൽ നിൽപ്പുണ്ടായിരുന്നു. അവൻ ക്യാഷ് പേ ചെയ്തു അവിടെ നിന്നും ഇറങ്ങുമ്പോൾ ജീന ചോദിച്ചു. "ഇച്ചായൻ എവിടെ പോയിരുന്നു." "നിനക്ക് ഒരു ഗിഫ്റ്റ് വാങ്ങാൻ പോയതാണ്." അവൾ ആശ്ചര്യത്തോടെ ചോദിച്ചു. "എനിക്കോ.. എന്ത് ഗിഫ്റ്റ്?" "അതൊക്കെ പറയാം. ആദ്യം നമുക്ക് എവിടെയെങ്കിലും പോയി കുറച്ച് നേരമൊന്ന് ഇരിക്കാം.. ഇവിടെ അടുത്തൊരു പാർക്ക് ഉണ്ട്, അവിടെ തന്നെ പൊയ്ക്കളയാം." അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു. "എനിക്കെന്താ വാങ്ങിയതെന്ന് പറ ഇച്ചായാ." അവളുടെ കൈയിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു. "വയസ് പത്തിരുപത്തഞ്ചായി എന്നിട്ടും കൊച്ചു പിള്ളേരെ പോലെ റോഡിൽ നിന്ന് ചിണുങ്ങുന്നത് കണ്ടില്ലേ." പിന്നെ അവൾ ഒരക്ഷരം മിണ്ടാതെ അവന്റെ കൂടെ നടന്നു. ശ്രീഹരി ഇടക്ക് അവളുടെ മുഖം ശ്രദ്ധിച്ചപ്പോൾ വീർപ്പിച്ച് വച്ചിരിക്കുന്നതാണ് കണ്ടത്. അത് കണ്ടപ്പോൾ അവനു ചിരിയാണ് വന്നത്. പണ്ടും അവൾ അങ്ങനെ ആയിരുന്നു. പിണങ്ങി കഴിഞ്ഞാൽ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ചു വച്ച് നടക്കും. പക്ഷെ അധികനേരം അവൾക്ക് പിണങ്ങി ഇരിക്കാനാകില്ലെന്ന് അവനു നന്നായി അറിയാം. പാർക്കിലെത്തിയ അവൻ അവളെയും കൊണ്ട് ആളൊഴിഞ്ഞ ഒരു സ്ഥലത്തു പോയിരുന്നു. കൈയിലിരുന്ന കവർ അരികിൽ വച്ച് അവൾ ഒന്നും മിണ്ടാതെ ദൂരേക്ക് നോക്കി ഇരുന്നു. അപ്പോഴും വീർപ്പിച്ച് വച്ചിരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി ഹരി ചോദിച്ചു. "ഞാൻ ഒരു സൂചി കൊണ്ട് കുത്തി കവിളിൽ ഒരു ഹോൾ ഇടട്ടെ ആ എയർ ഒന്ന് പുറത്തു പോകാൻ." എന്നിട്ടും അവൾ ഒന്നും മിണ്ടിയില്ല.
💬 Comments
View all comments