Chapter Title : എന്റെ നിലാപക്ഷി 6 [ ne-na ]
ഞാൻ കളിയാക്കിയിരുന്നെ, ഇതിപ്പോൾ.." അവൻ തന്റെ വാക്കുകൾ പകുതി വഴിയിൽ നിർത്തിയപ്പോൾ ജീന അവന്റെ വയറിൽ ചെറിയൊരു ഇടികൊടുത്തു മുന്നോട്ടു നടക്കുന്നതിനിടയിൽ ഹരി മാത്രം കേൾക്കത്തക്ക രീതിയിൽ പറഞ്ഞു. "ഇച്ചായൻ ഒരുകാലത്തും നന്നാവില്ല.." അവളുടെ പിന്നാലെ ഒരു ചെറു ചിരിയോടെ അവനും ടെക്സ്റ്റൈൽസിനു ഉള്ളിലേക്ക് കടന്നു. "നീ പോയി വാങ്ങിട്ടു വാ ഞാൻ ക്യാഷ് കൗണ്ടറിൽ കാണും." "കുഴപ്പമില്ല.. ഇച്ചായനും വന്നോ.." അവളുടെ കൈയിൽ നിന്നും പഴ്സ് വാങ്ങിക്കൊണ്ട് അവൻ പറഞ്ഞു. "എനിക്ക് വേറെ ഒരു പരിപാടി ഉണ്ട്. നീ പോയി വാങ്ങിച്ച് വാ." അവൾ കണ്ണ് കൊണ്ട് ആംഗ്യത്തിൽ എന്താ എന്ന് ചോദിച്ചു. അവളുടെ തോളിൽ പിടിച്ച് മുന്നോട്ടു തള്ളിക്കൊണ്ട് അവൻ പറഞ്ഞു. "അതൊക്കെ ഉണ്ട്, നീ പോയിട്ട് വാ." അവൾ ഒരു ചെറു ചിരിയോടെ നടന്നു പോയപ്പോൾ ശ്രീഹരി അവിടെ നിന്നും പുറത്തിറങ്ങി തൊട്ടപ്പുറത്ത് ഉണ്ടായിരുന്ന ജൂവലറിയിൽ കയറി. ശ്രീഹരിയുടെ അടുത്തേക്ക് വന്ന് ഒരാൾ ചോദിച്ചു. "എന്താ വേണുന്നെ സർ?" "ഒരു മാല വേണം.. കാർഡ് എടുക്കുമോ?" "കാർഡ് എടുക്കും സർ.." "ഓക്കേ.. എങ്കിൽ നമുക്ക് മാല നോക്കാം." ശ്രീഹരിയേയും കൂട്ടികൊണ്ടു പോയി അയ്യാൾ പലതരത്തിലുള്ള സ്വർണ മാലകൾ കാണിച്ചു. അതിൽ നിന്നും അവൻ അധികം കനം ഇല്ലാത്ത ഒരു നേർത്ത മാല എടുത്തുനോക്കി. അധികം നീളവും ഇല്ലായിരുന്നു അതിന്. ആ മാല ജീനക്ക് നന്നായി ചേരുമെന്ന് അവനു തോന്നി. "ഇത് എടുത്തൊള്ളൂ.. ഒരു കുരിശിന്റെ ലോക്കറ്റ് കൂടി വേണം." സെയിൽസ്മാൻ എടുത്തുവച്ച ലോക്കറ്റുകളിൽ നിന്നും ആ മാലക്ക് ചേരുന്ന തരത്തിൽ നേർത്ത ഒരെണ്ണം
💬 Comments
View all comments