0%

Chapter Title : എന്റെ നിലാപക്ഷി 9 [ ne-na ]

Author : ne-na Read All Parts 1.5K

എന്റെ നിലാപക്ഷി 9 Ente Nilapakshi Part 9 | Author : Ne-Na | Previous part

വീടിന് മുന്നിൽ കാർ നിർത്തി ശ്രീഹരി ജീനയുടെ മുഖത്തേക്ക് നോക്കി. അത്രയും നേരം എസിയിൽ യാത്ര ചെയ്തിട്ടും ജീനയുടെ നെറ്റിയിൽ വിയർപ്പ് കണങ്ങൾ പറ്റിപ്പിടിച്ച് ഇരിക്കുന്നു. മുഖത്ത് ചെറിയൊരു ഭയം താളം കെട്ടി നിൽക്കുന്നത് പോലെ. വീടെത്താറായപ്പോഴുള്ള അവളുടെ നിശബ്‌ദത ശ്രീഹരിയും ശ്രദ്ധിച്ചിരുന്നു. മുന്നാറിൽ നിന്നും യാത്ര തിരിക്കുമ്പോൾ വാ തോരാതെ സംസാരിച്ച് കൊണ്ടിരുന്നവളാണ് പെട്ടെന്ന് നിശ്ശബ്ദതയായത്. ജീനയുടെ തോളിൽ തട്ടികൊണ്ട് അവൻ ചോദിച്ചു. "ഏയ്.. എന്ത് പറ്റി?" അവൾ പെട്ടെന്ന് എന്തോ ആലോചനയിൽ നിന്നും ഞെട്ടി ഉണർന്നു. "എന്താ ഇച്ചായാ?" "എന്ത് പറ്റി നിനക്ക്.. മുഖം വല്ലാതെ ഇരിക്കുന്നു." "ഇത് ശരിയാകുമോ ഇച്ചായാ.. 'അമ്മ എന്നെ കുറിച്ച്‌ എന്ത് വിചാരിക്കും." അവളുടെ എന്താണ് ഉദ്ദേശിച്ചതെന്ന് മനസിലാക്കിയ ശ്രീഹരി പറഞ്ഞു. ''അമ്മ നിന്നെ കുറിച്ച്‌ മോശമായി ഒന്നും വിചാരിക്കില്ല.. ഇത് കേൾക്കുമ്പോൾ സന്തോഷിക്കത്തെ ഉള്ളു." ജീന അത് കേട്ടിട്ടും അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. അവളുടെ നെറ്റിയിൽ ഒട്ടിച്ചിരുന്ന ബാൻഡേജിൽ വിരലോടിച്ച് കൊണ്ട് അവൻ പറഞ്ഞു. "ഞാൻ പറഞ്ഞിരുന്നതല്ലേ.. അമ്മയാണ് ഈ കാര്യത്തെ പറ്റി നിന്നോട് സംസാരിക്കാൻ എന്റടുത്തു പറഞ്ഞത്." ജീന ചെറിയൊരു അപേക്ഷ എന്ന പോലെ പറഞ്ഞു. "എങ്കിലും ഞാൻ സമ്മതിച്ചുന്നു എന്റെ മുന്നിൽ വച്ച് അമ്മയോട് പറയണ്ട." "ഓഹ്.. സമ്മതിച്ചു." അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി തങ്ങി നിന്നിരുന്നു. ശ്രീഹരി കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവനൊപ്പം തന്നെ ജീനയും ഡോർ

💬 Comments

View all comments