Chapter Title : എന്റെ ഓര്‍മ്മകള്‍ - 25 (climax)
പാവം അച്ഛന്‍..എന്റെ പാവം അമ്മ.....”
അവള്‍ കരഞ്ഞു വിലപിച്ചു. ആ മനസിലെ ദുഃഖം ഒഴുകിപ്പോകാനായി കാത്തുകൊണ്ട് ഞാന്‍ കിടന്നു. കാലത്തിനു പോലും മായ്ക്കാന്‍ ആകാത്ത ദുഃഖം പേറിയാണ് അവള്‍ ജീവിക്കുന്നത് എന്നോര്‍ത്തപ്പോള്‍ എന്റെ മനസു വീര്‍പ്പമുട്ടി. ശപിക്കപ്പെട്ട ജന്മം! ദൈവം ഒരു ഭാഗത്ത് അവള്‍ക്ക് സൌന്ദര്യം വാരിക്കോരി നല്‍കിയപ്പോള്‍ മറുഭാഗത്ത് കയ്പ്പ് മാത്രം സമ്മാനിച്ചു. സ്വന്തം അച്ഛനെ ചതിച്ച ഒരു കുടിലബുദ്ധിയുടെ ഭാര്യയായി ജീവിതം ഹോമിക്കേണ്ടി വന്ന ഹതഭാഗ്യ. ഞാന്‍ അവളുടെ കവിളുകള്‍ തുടച്ചു.
“ശ്രീദേവി...”
ഞാന്‍ മെല്ലെ വിളിച്ചു.
“എന്തോ....” അവള്‍ എന്റെ കണ്ണിലേക്ക് നോക്കി വിളി കേട്ടു.
“എന്റെ പൊന്നുമോളെ...നിന്നെ ഈ തുറുങ്കില്‍ നിന്നും ഞാന്‍ രക്ഷിച്ചോട്ടെ....”
ഇത് കേവലം വികാരപരമായ ഒരു തീരുമാനം ആയിരുന്നില്ല. അവളെ കണ്ട നിമിഷം മുതല്‍ എന്റെ മനസ്സില്‍ മഥിച്ചുകൊണ്ടിരുന്ന ആത്മാര്‍ഥമായ ആഗ്രഹം ആയിരുന്നു. ഇപ്പോള്‍ അവളുടെ കഥ കേട്ടതോടെ ആ ആഗ്രഹം ഒരു ശക്തമായ തീരുമാനമായി എന്റെ ഉള്ളില്‍ രൂഡമൂലമായി. എന്റെ ആ ചോദ്യം കേട്ടപ്പോള്‍ ശ്രീദേവിയുടെ കണ്ണുകള്‍ പരല്‍മീനുകളെപ്പോലെ പിടയ്ക്കുന്നത് ഞാന്‍ കണ്ടു.
“വേണ്ട..”
അല്‍പനേരത്തെ മൌനത്തിനു ശേഷം ദുഃഖം ഖനീഭവിച്ച ഭാവത്തോടെ അവള്‍ പറഞ്ഞു. ഞെട്ടലോടെ അവളെ ഞാന്‍ നോക്കി.
“എന്തുകൊണ്ട്..എന്നെ..എന്നെ ദേവിക്ക് ഇഷ്ടമല്ലേ...” തകര്‍ന്ന മനസോടെ ഞാന്‍ ചോദിച്ചു.
ആ ചോദ്യം അവളെ വല്ലാതെ ഉലച്ചു. എന്റെ മുഖം പിടിച്ചു തെരുതെരെ ഭ്രാന്തമായി അവള്‍ ചുംബിച്ചു. പിന്നെ മെല്ലെ മുഖം വിടര്‍ത്തി ദുഖത്തോടെ എന്നെ നോക്കി.
“എന്നെപ്പോലെ ഒരു ചതഞ്ഞുടഞ്ഞ പുഷ്പത്തെ സ്വന്തമാക്കി ജീവിതം നശിപ്പിക്കേണ്ട ആളല്ല എന്റെ മണിക്കുട്ടന്‍...ഞാന്‍ നശിച്ചു പോയവള്‍
💬 Comments
View all comments