Chapter Title : എന്റെ ഓര്‍മ്മകള്‍ - 25 (climax)
അവളുടെ കണ്ണിലേക്ക് നോക്കി ഞാന്‍ ചോദിച്ചു.
ശ്രീദേവി ആലോചിക്കുന്നത് ഞാന്‍ കണ്ടു. അവള്‍ ആ ചോദ്യം മറന്നിരിക്കുന്നു.
“എന്റെ മുത്ത് മറന്നു...” ആ ചുണ്ടില്‍ ചുംബിച്ചുകൊണ്ട് ഞാന്‍ ചിരിച്ചു.
“ഓര്‍മ്മല്യ..എന്താ ഞാന്‍ ചോദിച്ചേ....” നിഷ്കളങ്കമായ ആ ഭാവം കണ്ടപ്പോള്‍ എന്റെ മനസില്‍ സ്നേഹം നിറഞ്ഞൊഴുകി.
“ചോദിച്ചില്ലേ...മുജ്ജന്മത്തില്‍ വിശ്വാസം ഉണ്ടോ എന്ന്? ഉണ്ട്...നമ്മള്‍ കഴിഞ്ഞ ജന്മത്തില്‍ ഒന്നായിരുന്നു...അതുകൊണ്ടാണ് പരിപാവനമായ ആ ക്ഷേത്ര പരിസരത്ത് വച്ച് നീ എന്നെ കണ്ടത്...ദേവി നമ്മെ ഒരുമിപ്പിക്കാനായി എത്തിച്ചതാണ് അവിടെ....” എന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു.
“ആ ദേവിയെ സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു...ഈ തങ്കക്കുടം ഇനി എന്റെ സ്വന്തമാണ്...വിട്ടുകൊടുക്കില്ല ഒരുത്തനും ഞാന്‍...എന്റെ കൈകളുടെ അധ്വാനം കൊണ്ട് നമ്മള്‍ ജീവിക്കും...അതേ ദേവീ...ഇതെന്റെ ഉറച്ച തീരുമാനമാണ്...നിന്റെ അച്ഛനെ ചതിച്ച ഈ ദുഷ്ടന്റെ കൂടെ നശിപ്പിച്ചു തീര്‍ക്കാനുള്ളതല്ല നിന്റെ ജന്മം..സമ്മതിക്കില്ല ഞാന്‍ അത്....ഒരിക്കലും സമ്മതിക്കില്ല...കഴിഞ്ഞ ജന്മം മാത്രമല്ല..ഈ ജന്മവും ഇനി വരാനിരിക്കുന്ന എല്ലാ ജന്മങ്ങളിലും നമ്മള്‍ ഒന്നായിരിക്കും....”
എന്റെ മനസിന്റെ അഗാധതകളില്‍ നിന്നും വന്ന ആ വാക്കുകള്‍ ഒരു കുഞ്ഞിന്റെ അത്ഭുതഭാവത്തോടെയാണ് അവള്‍ കേട്ടു കിടന്നത്. ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി. അവള്‍ സ്വയം മറന്ന് കിടക്കുകയാണോ എന്ന് ഞാന്‍ ശങ്കിച്ചു. കാരണം എന്റെ കണ്ണിലേക്ക് ഒരേ നോട്ടം നോക്കി അവള്‍ കിടക്കുകയായിരുന്നു...
...............................
ഇപ്പോഴും എന്റെ കണ്ണിലേക്ക് നോക്കി അവള്‍ കിടക്കുകയാണ്...ജീര്‍ണിച്ചു തുടങ്ങിയ ആ ഇല്ലത്തല്ല..സ്വന്തം വിയര്‍പ്പ് കൊണ്ട് ഞാന്‍ പണിത എന്റെ ഇരുനില സൌധത്തില്‍, ഞങ്ങളുടെ കിടപ്പ് മുറിയില്‍. എനിക്ക് ശ്രീദേവിയില്‍ ഉണ്ടായ രണ്ടു മക്കളില്‍ മൂത്തവള്‍ക്ക് എട്ടും, ഇളയവന് അഞ്ചും ആണ് പ്രായം. മുതലാളി
💬 Comments
View all comments