0%

Chapter Title : എന്‍റെ ഒരു ദിവസം [Neethu]

Author : Neethu Read All Parts 1.7K

സാധനങ്ങൾ വിറ്റു ഒരു മാസം തികഞ്ഞപ്പോൾ അവർ 7000 രൂപയാണ് സാർ തന്നത് .ചോദിച്ചപ്പോൾ ടാർജറ്റ് ഉണ്ട് അതവാത്തതു കൊണ്ടാണ് ശമ്പളം കുറച്ചെതെന്നാണ് അവർ പറഞ്ഞത് ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്ത ടാര്ജെട്ടാണ് അവർ തരുന്നത് അതെല്ലാം സഹിച്ചു ഞാൻ അവിടെ നിന്ന് ജോലി ചെയ്തു 7000 എനിക്കൊരു വലിയ തുകയാണ് സാർ വീട്ടിൽ അമ്മയും 2 അനിയത്തിമാരുമാണ് അനിയത്തിമാർ പഠിക്കുകയാണ് 'അമ്മ ഹാർട്ട് പേഷ്യന്റ് ആണ് സാർ മരുന്നിനും ആശുപത്രിചിലവിനും വലിയൊരു തുക ആവശ്യമാണ് .കുടുംബം കഴിഞ്ഞു പോകുമല്ലോ എന്ന് കരുതിയാണ് സാർ ഈ ജോലിക്കു വന്നത് .ഒരു വീട്ടിലാണ് ഞങ്ങളെ താമസിപ്പിച്ചത് ഒരുമാസം കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ അവർ എന്നെ ആർക്കൊക്കെയോ കാഴ്ചവെക്കാനുള്ള പദ്ധതി ആരംഭിച്ചിരുന്നു .അവിടുത്തെ നടത്തിപ്പുകാരി എന്നോട് അതിനെക്കുറിച്ച് പറഞ്ഞിരുന്നു .ശരീരം വിൽക്കാൻ എനിക്ക് മനസ്സ് വന്നില്ല സാർ .ഞാൻ ഒരു ഹോസ്റ്റലിൽ താമസമാക്കി കയ്യിലുള്ള കാശ് തീരാറായി ഒരു ജോലിക്കുവേണ്ടി ഒരുപാടലഞ്ഞു എവിടെയും ഒഴിവില്ല അമ്മയെ ആശുപത്രിയിൽ കാണിക്കണം അനിയത്തിമാർക്കു ഫീസ് കൊടുക്കണം വീട്ടു ചെലവ് മറ്റൊന്നും ആലോചിച്ചില്ല സാർ ..നിവിർത്തികേടുകൊണ്ട രക്ഷിക്കണം സാർ ..

നീ ഇവിടിരിക്ക് ..ഞാൻ അവളെ ഒരു കസേര നൽകി അതിൽ ഇരുത്തി കുടിക്കാൻ വെള്ളവും നൽകി

അവളുടെ പേരും വിലാസവും അവൾ പറഞ്ഞ വിവരങ്ങളും കുറിച്ചെടുത്തു .

എന്തായാലും നീ പെട്ടു .നിന്നെ അവർ തൊണ്ടിയോടെ പിടികൂടി ഞങ്ങൾ വിചാരിച്ചാലും നിന്നെ രക്ഷിക്കാൻ കഴിയില്ല

സാർ പ്ളീസ് എനിക്ക് വേറെ ആരുമില്ല എന്നെ രക്ഷിക്കണം ഇനി ഒരിക്കലൂം ഞാൻ ഇതവർത്തിക്കില്ല ഞാൻ

💬 Comments

View all comments