0%

Chapter Title : എന്റെ പെണ്ണ് [ടിന്റുമോൻ]

Author : tintumon Read All Parts 2.7K

ഒരുത്തൻ..
പിന്നെ കരച്ചിൽ നിന്നില്ല..

പിറ്റേന്ന് സ്കൂളിൽ പോയില്ല.

ഐഷുവും പാത്തുവും മാറി മാറി വിളിച്ചെങ്കിലും ഫോണെടുത്തില്ല..

രണ്ട് ദിവസം കഴിഞ്ഞാണ് സ്കൂളിലേക്ക് പോയത്.. പനി ആയിരുന്നെന്നു കാര്യം പറഞ്ഞു.. കേട്ടെങ്കിലും അശ്വതി കേട്ട ഭാവം കാട്ടിയില്ല അവളെന്നെ അത്രയ്ക്ക് വെറുത്തു..

ഉച്ചക്ക് ഇന്റർവെൽ സമയത്ത് കഴിച്ചു പാത്രം കഴുകി വന്നപ്പോൾ ഇട നാഴിയിൽ നിന്ന് അശ്വതിയും അരവിന്ധും സംസാരിക്കുന്നു.. ഭയങ്കര ചിരി.. എത്ര നാളായി അവളുടെ ആ ചിരി ഒന്ന് കണ്ടിട്ട് പക്ഷെ അത് വേറൊരുത്തന്റെ കൂടെ നിൽക്കുമ്പോൾ ആണെന്ന് മനസ്സിലാക്കുമ്പോൾ എന്റെ ഉള്ള് വീണ്ടും പൊള്ളി..

ഞാനാകെ വല്ലാണ്ടായി അവരെ ഒരുമിച്ച് കാണുമ്പോൾ എല്ലാം എന്റെ ഹൃദയത്തിൽ കത്തി ആഞ്ഞു കുത്തുന്ന ഫീൽ ആയിരുന്നു.. അശ്വതി അത് ആസ്വദിക്കുന്നുണ്ടോ അറിയില്ല..

ഇടയ്ക്കിടെ ഞാൻ സ്കൂൾ മുടക്കി.. അശ്വതി വിളിച്ചതേയില്ല..

വീട്ടുകാർക്കൊക്കെ എന്റെ കാര്യത്തിൽ പേടി ആയി ഞാനൊരു രോഗിയെ പോലെ ആയി എപ്പോഴും കരച്ചിലും ആകെ വയ്യാത്ത അവസ്ഥയും..

കുറെ നാള് കൂടി അവരുടെ നിർബന്ധം മൂലം ഫാത്തിമടെ വീട്ടിൽ കൂടി...

ഐഷ : നീ എന്ത് കോലമാടാ അർജൂ നീ ആ മുടി എങ്കിലും ഒന്ന് വെട്ടിക്കളയൂ..

ഞാൻ : ഇതല്ലേ ഇപ്പോഴത്തെ ഫാഷൻ
ഞാൻ ചിരി വരുത്തി പറഞ്ഞു..

ഫാത്തിമ : നീ ആകെ വല്ലാണ്ടായി..

ഞാൻ : ഏയ്‌ അങ്ങനൊന്നുല്ലെടീ..

ഐഷ : ഡേയ് അച്ചൂ പ്രേമമൊക്കെ എങ്ങനെ പോണു ഡീ..

അശ്വതി : നന്നായിട്ട് പോണു ഡീ..

ഞാൻ അശ്വതിടെ മുഖത്തേക്ക് പോലും നോക്കീല്ല എനിക്കവളുടെ പ്രേമ കഥ

💬 Comments

View all comments