0%

Chapter Title : എൻറെ പ്രണയമേ 10 [ചുരുൾ]

Author : Kambikathakal Read All Parts 3.1K

കുട്ടിയെ പോലെ ചുണ്ടും പിളർത്തി പരിഭവത്തോടെ എന്നെ നോക്കുന്നവളെ കണ്ടതും എനിക്ക് എടുത്ത് കൊഞ്ചിക്കാൻ തോന്നിയെങ്കിലും.. തന്തയെന്ന പാഴ് മരത്തെ കത്തിച്ചു കളയാൻ ഉള്ളതുകൊണ്ട് ഞാൻ എന്നെ സ്വയം നിയന്ത്രിച്ച നിമിഷം വീണ്ടും എൻറെ തോളിൽ ഒരു കരം അമർന്നു.. ഇങ്ങനെ വരുന്നവരും പോകുന്നവരും കരമമാർത്താൻ എൻറെ തോളെന്താ പബ്ലിക് ബസ്റ്റോപ്പിൽ ഇരിക്കാൻ പറ്റാത്ത കമ്പി ആണോ എന്ന് ചിന്തിച്ചുകൊണ്ട് മുഖം തിരിച്ചതും രൂക്ഷമായി എന്നെ നോക്കുന്ന രണ്ടു പൂച്ച കണ്ണുകൾ.

കണ്ണാ.. നിങ്ങളുടെ കളിയൊക്കെ പിന്നെ.. എല്ലാവരും ഉള്ളതാണ് നീ നോക്കി കണ്ടു നടക്കു....... രഹസ്യമായി എൻറെ ചെവിയിൽ അല്പം കനപ്പിച്ചു പറഞ്ഞുകൊണ്ട് തോളിൽ ഒന്ന് അമർത്തി അമ്മ സങ്കടം നിറഞ്ഞ മുഖവുമായി ചെറിയമ്മയ്ക്ക് അടുത്തേക്ക് നടന്നു.

അപ്പോഴാണ് പന്തലിന്റെ ഒരു മൂലയിൽ വല്ലായ്മ യോടെ എന്നെ നോക്കുന്ന അപ്പുവിനെ ഞാൻ കണ്ടത്.

കല്യാണി ചേച്ചി വരുന്നില്ലേടാ........ അവന്റെ അടുത്ത് തന്നെ ഞാൻ രഹസ്യമായി ചോദിച്ചു.

ഇല്ലടാ.. വിവരം അറിഞ്ഞപ്പോൾ കുറച്ചുനേരം കരഞ്ഞു.. പിന്നെ പറയുക.. അയാള് ചത്തതിന് ഞാൻ ഇനി കരയില്ലെന്ന്.. വരുന്നോ എന്ന് ചോദിച്ചപ്പോൾ എന്തിനാണെന്ന് ചോദിച്ചു അതുകൊണ്ട് ഞാൻ നിർബന്ധിക്കാനും പോയില്ല........ അപ്പു ശബ്ദം താഴ്ത്തി എന്നോട് പറഞ്ഞതും ഞാൻ ഒന്നു മൂളി.

🌹🌹🌹

മുഖവും മറച്ച് അവസാനത്തെ ചന്ദന മുട്ടിയും വച്ചതും പൂജാരി എൻറെ കൈയിലേക്ക് തീപ്പന്തം തന്നു.
എനിക്ക് ആകെ അസ്വസ്ഥത തോന്നി.. ചെറുപ്പത്തിൽ ഓർമ്മയിൽ പോലും എന്നെയെടുത്തു കൊഞ്ചിച്ചതായി ഓർക്കുന്നില്ല.. ജന്മം തന്നതുകൊണ്ട് അച്ഛനാകുമോ.. അച്ഛൻറെ സ്നേഹത്തിനും വാത്സല്യത്തിനും വേണ്ടി കൊതിച്ച 3 കുഞ്ഞു ജോഡി കണ്ണുകൾ.

💬 Comments

View all comments