0%

Chapter Title : എൻറെ പ്രണയമേ 10 [ചുരുൾ]

Author : Kambikathakal Read All Parts 3.1K

പിന്നെ എപ്പോഴോ വെറുപ്പ് മാത്രമായിരുന്നു ഈ മനുഷ്യനോട്.
എത്ര ഇടിമിന്നൽ ആണ് ഒരാവശ്യവും ഇല്ലാതെ വെട്ടുന്നത് ഒരെണ്ണം ഇങ്ങേരുടെ തലമണ്ടയ്ക്ക് വെട്ടിയിരുന്നെങ്കിൽ എന്ന് തീവ്രമായി ആഗ്രഹിച്ചത് ഓർത്തതും എനിക്ക് ചിരി വന്നു.
അച്ഛൻറെ ചിതയ്ക്ക് തീ കൊളുത്താൻ പന്തവും കയ്യിൽ പിടിച്ചു നിന്ന് തൊലിച്ചാൽ ആൾക്കാരെ എനിക്ക് വട്ടാണെന്ന് ഉറപ്പിക്കും എന്നുള്ളതുകൊണ്ട് ഞാനൊന്ന് അമ്മയെയും അല്ലിയെയും കുഞ്ഞിനെയും നോക്കി.
ഇല്ല ഒരുതരി ദുഃഖം അവരുടെ കണ്ണുകളിൽ കാണുന്നില്ല... എൻറെ കണ്ണുകൾ നിറഞ്ഞു വന്നു.
തീപ്പന്തം മുഖത്തിനോട് ചേർത്തുപിടിച്ചാൽ കണ്ണുനിറയും എന്ന തിരിച്ചറിവിൽ ഞാൻ ചിറക്കൽ മഹാദേവൻ എന്ന അധ്യായം എൻറെ ജീവിതത്തിൽ എന്നെന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ട് ആ ചിതയ്ക്ക് തീ കൊളുത്തി.

🌹🌹🌹🌹

അച്ഛൻ മരിച്ച വിവരം അറിയിച്ചപ്പോൾ തന്നെ അത്രയും ദൂരത്തു നിന്നും ഓടി പിടഞ്ഞ് എത്തിയ മനുവിനെയും വൈശാഖിനെയും ഒന്ന് നോക്കി ഞാൻ അവരെ ഒന്നുകൂടി കെട്ടിപ്പിടിച്ചു.
കാര്യം അച്ഛൻ ഒരു വാണം ആയിരുന്നെങ്കിലും ഇവന്മാർക്ക് അത് അറിയില്ലല്ലോ.. വളരെ നാടകീയമായി എൻറെ തോളിൽ തട്ടി ഇടയ്ക്കിടെ ആശ്വസിപ്പിച്ചുകൊണ്ട് ദുഃഖത്തോടെ എന്നെ നോക്കുന്ന രണ്ടുപേരെയും കാണുമ്പോൾ എനിക്ക് ചിരിയാണ് വന്നതെങ്കിലും അവന്മാർക്ക് കുരു പൊട്ടാതിരിക്കാൻ ഞാൻ വെറുതെ സങ്കടം അഭിനയിച്ചു കൊടുക്കുകയായിരുന്നു.

എടാ കാശി.. ഞാനൊരു കാര്യം ചോദിക്കട്ടെ..... അല്പം മടിച്ച് മനു ഒരു പരുങ്ങലോടെ എന്നെയും ചോദിച്ചപ്പോൾ വൈശാഖിനെയും ഒന്ന് ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് ചോദിച്ചു.
ഞാനൊന്നു മൂളികൊണ്ട് തലയാട്ടി.. എന്താണ് ചോദിക്കാൻ പോകുന്നത് എന്നൊരു ഏകദേശ രൂപം എനിക്കുണ്ടായിരുന്നു.

നിൻറെ അച്ഛൻ മരിച്ചതിൽ നിനക്കോ നിൻറെ വീട്ടുകാർക്കോ ഒരു വിഷമവുമില്ലേടാ....... അവൻ എന്നെ നോക്കി

💬 Comments

View all comments