0%

Chapter Title : എൻറെ പ്രണയമേ 10 [ചുരുൾ]

Author : Kambikathakal Read All Parts 3K

നാഡി ഞരമ്പുകളും തളരുന്നത് പോലെ തോന്നി എനിക്ക്... കാരണം അതിൽ വേദന മാത്രമായിരുന്നു നിറഞ്ഞുനിന്നത്.

ഞങ്ങളെ ഒന്നു കൂടി നോക്കിയിട്ട് അതേ പുഞ്ചിരിയോടെ അമ്മ യാന്ത്രികമായി മുറിയിലേക്ക് നടന്നു.
അമ്മ അവസാനം നോക്കിയ ആ നോട്ടം.. എന്താണ് അതിൻറെ അർത്ഥം.. നെഞ്ച് പൊട്ടിപ്പോകുന്ന പോലെ തോന്നി എനിക്ക്.. ഞാനൊന്നു വിങ്ങിക്കൊണ്ട് മുട്ടുകാലിൽ ഇരുന്ന നിമിഷം എൻറെ അപ്പുറവും ഇപ്പുറവും നിന്ന അല്ലിയും കുഞ്ഞിയും മുട്ടുകാലിൽ നിന്നുകൊണ്ട് എന്നെ ചുറ്റിപ്പിടിച്ച് എങ്ങൽ അടിച്ചു കരയുവാൻ തുടങ്ങി...

🌹🌹🌹

അടഞ്ഞുകിടക്കുന്ന വാതിലിലേക്ക് തന്നെ മിഴിയൂന്നി സോഫയിൽ ഞാനിരുന്നു.. എൻറെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ സമയത്തിന്റെ പാതയിലൂടെയാണ് ഞാൻ കടന്നുപോയത് എന്ന് തോന്നി എനിക്ക്.. സമയത്തിന് ഇത്രയും ലാഗ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ.
മനസ്സിൽ അമ്മ നൽകി കടന്നുപോയ ആ ഒരു പുഞ്ചിരി മാത്രം തെളിഞ്ഞു നിന്നു.. ഹൃദയം തകർന്നൊരു വേദനയിൽ കുതിർന്ന ആ പുഞ്ചിരിക്ക് എൻറെ ഹൃദയത്തെ കീറിമുറിക്കുവാള്ള ശേഷിയുണ്ടായിരുന്നു.

അല്ലിയും കുഞ്ഞിയും എൻറെ കൈകളിൽ ചുറ്റി എൻറെ തോളിലേക്ക് മുഖം അമർത്തി വാതിലിലേക്ക് തന്നെ കണ്ണും നട്ട് ഇരിപ്പാണ്.. അമ്മ മുറിയിൽ കയറി വാതിൽ അടച്ചിട്ട് എത്ര സമയമായി എന്നുപോലും അറിയാതെ ഞങ്ങളിരുന്നു.

പെട്ടെന്ന് ഒരു ഞരക്കത്തോടെ വാതിൽ തുറക്കുന്ന ശബ്ദം.. ചോരയില്ലാത്ത മുഖവുമായി ഞാൻ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങി ഞങ്ങളെ നോക്കുന്ന അമ്മയെ നോക്കി.

മുഖത്ത് ഒരു കല്ലിച്ച ഭാവം.. പൂച്ച കണ്ണുകളിൽ എന്തോ തീരുമാനം ഉറപ്പോടെ എടുത്തതുപോലെ എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അമ്മ ഞങ്ങൾക്കു നേരെ നടന്നു വന്നു.. ഞങ്ങൾ പോലും അറിയാതെ യാന്ത്രികമായി

💬 Comments

View all comments