0%

Chapter Title : എൻറെ പ്രണയമേ 10 [ചുരുൾ]

Author : Kambikathakal Read All Parts 3K

സോഫയിൽ നിന്നും എഴുന്നേറ്റു നിന്നു.

ഞാൻ എൻറെ തറവാട്ടിലേക്ക് പോകുന്നു.. നിങ്ങൾ ഭാര്യയും ഭർത്താവും.. പിന്നെ ഇവൾ നിങ്ങൾക്ക് എന്തായാലും. നിങ്ങൾക്ക് ആർക്കും ഒരു ശല്യം ആകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.......... നെഞ്ചിലേക്ക് കൈ കുറുകെ കെട്ടിക്കൊണ്ട് ഞങ്ങളെ നോക്കി അമ്മ ഒരു തീരുമാനം പോലെ പറഞ്ഞു... അമ്മയുടെ ആ വാക്കുകൾ കേട്ട് കുറച്ചുസമയത്തേക്ക് എനിക്ക് തലയിൽ ഇരുട്ടു കയറുന്നത് പോലെ തോന്നി.

ഞാൻ സമ്മതിക്കില്ല....... എൻറെ അടുത്തുനിന്ന് കുഞ്ഞി പറഞ്ഞുകൊണ്ട് റബ്ബർ പന്ത് പോലെ പറന്ന് അമ്മയുടെ മേത്തേക്ക് അള്ളിപ്പിടിച്ച് കിടന്നു കരയുവാൻ തുടങ്ങി.

ഞാൻ അമ്മയെ വിശ്വസിക്കാനാവാതെ നോക്കി നിന്നു... അല്ലിയുടെ കരച്ചിൽ എന്റെ വശത്തു നിന്നും ഉയർന്നു തുടങ്ങിയത് എനിക്ക് കേൾക്കാമായിരുന്നു.

എനിക്ക് ആർക്കും ഒരു ശല്യം ആകുവാൻ താല്പര്യമില്ല.. ഞാൻ പോകുന്നത് തന്നെയാണ് നല്ലത്.. എങ്കിൽ മാത്രമേ നിങ്ങൾക്ക് ഇവിടെ സന്തോഷമായി ജീവിക്കുവാൻ സാധിക്കും........ കുഞ്ഞിയെ അമ്മയിൽ നിന്നും അടർത്തി മാറ്റി കൊണ്ട് അമ്മ എൻറെ കണ്ണുകളിൽ നോക്കി തന്നെ പറഞ്ഞു... എനിക്ക് ചുറ്റും ലോകം കറങ്ങുന്നതു പോലെ തോന്നി എനിക്ക്.. എന്തു ചെയ്യും.. വാക്കുകൾ പോലും തൊണ്ടയിൽ നിന്നും വരാതെ ഞാൻ വിഷമിച്ചു.

അങ്ങനെ അമ്മ പോയിട്ടുള്ള ഒരു സന്തോഷവും ഞങ്ങൾക്ക് ഇല്ലാട്ടോ.. ഞങ്ങൾക്ക് വേണ്ടാട്ടോ....... കുഞ്ഞി വീണ്ടും അമ്മയെ ചുറ്റിപ്പിടിച്ചുകൊണ്ട് വിതുമ്പി കരഞ്ഞുകൊണ്ട് വാശിയോടെ പറഞ്ഞു.

ഞാനെടുത്ത തീരുമാനം ശരിയാണെന്ന് നിങ്ങൾക്ക് പിന്നീട് മനസ്സിലാകും........ അമ്മ നിറഞ്ഞുവരുന്ന കണ്ണുകളെ ശാസിച്ചു നിർത്തിക്കൊണ്ട് അതും പറഞ്ഞു കുഞ്ഞിയെ തള്ളിമാറ്റി വെട്ടിത്തിരുന്നു.
അമ്മ.. എൻറെ അമ്മ.. ഇനിയുള്ള കാലം എന്നോടൊപ്പം സന്തോഷം എന്തെന്നറിഞ്ഞ്

💬 Comments

View all comments