Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
ഒരു പിഴച്ചവൾ അല്ല.. വല്യമ്മാവൻ മാന്യമായി സംസാരിക്കണം.. രണ്ടാമത് ഇപ്പോൾ ഈ സ്വത്തുക്കളുടെ എല്ലാം അവകാശി ഞാനും എൻറെ മക്കളും ആണ്.. അദ്ദേഹത്തിൻറെ ചോരയാണ് കല്യാണി എങ്കിൽ അവൾ ചോദിക്കാതെ തന്നെ ചിറക്കലെ സ്വത്ത് ഞങ്ങൾ അവൾക്ക് കൊടുക്കും.. അതിലൊന്നും ആരും അഭിപ്രായം പറയേണ്ടതില്ല......... അമ്മ വളരെ വ്യക്തമായി മറുപടി കൊടുത്തതും മുന്നിലിരുന്ന വല്യമ്മാവൻ മര മല വാണത്തിന്റെ മുഖം അങ്ങ്ഇ വിളറിപ്പോയി.
നിൻറെ ഭാവം എന്താ രാഗിണി.. നീ ഒരു വിധവയല്ലേ.. എന്നിട്ട് നല്ല സാരിയും പൊട്ടും ഒക്കെ കുത്തിയാണോ നടക്കുന്നത്.. ഒന്നുമില്ലെങ്കിലും പട്ടട കെട്ടടങ്ങി അതിൻറെ പുക പോലും മാറില്ലല്ലോ........ അമ്മ വന്നു ഇരുന്നപ്പോൾ തൊട്ട് അമ്മയെ ചൂഴ്ന്നു നോക്കി അത്ര ഇഷ്ടപ്പെടാതെ ഇരുന്നിരുന്ന അപ്പച്ചി അമ്മയെ നോക്കി പുച്ഛത്തോടെ പറഞ്ഞു... അമ്മയുടെ ഇരിപ്പും ഭാവവും ഒന്നും ചിറക്കൽ ഇന്ദിര എന്ന എൻറെ അപ്പച്ചിക്ക് തീരെ പിടിക്കുന്നില്ല എന്നത് വളരെ സ്പഷ്ടമായിരുന്നു.
സ്വാതന്ത്ര്യം കിട്ടിയത് ആഘോഷിക്കുന്നതാണെന്ന് കൂട്ടിയാൽ മതി അപ്പച്ചി.. പിന്നെ അപ്പച്ചിയും വിധവയല്ലേ.. എന്നിട്ട് പട്ടുസാരിയും സ്വർണത്തിൽ കുളിച്ചും ആണല്ലോ നടപ്പ്........ അമ്മ പുച്ഛം കലർത്താതെ അതേ ഗൗരവത്തിൽ അപ്പച്ചിയെ നോക്കി പറഞ്ഞതും തള്ളയുടെ മുഖം ഒന്ന് വിളറി.. ഞാനും ചേച്ചിയും വാ പൊളിച്ച് അമ്മയെ നോക്കി.. അമ്മ തന്നെയാണോ ഇങ്ങനെ പറയുന്നത് എന്ന് എനിക്ക് സംശയവും തോന്നി.
ഇന്ദിര.. അതല്ലല്ലോ ഇവിടുത്തെ പ്രശ്നം.. ഒരു പിഴച്ചവളുടെ മോളെ ഇവിടെ കയറ്റി താമസിപ്പിച്ചിരിക്കുന്നു എന്നതല്ലേ...... ചെറിയച്ഛൻ ഉറക്കെ പറഞ്ഞതും ഞാൻ ഒന്നു കണ്ണുകൾ അടച്ചു പോയി.
ആണുങ്ങളെ മയക്കി വശീകരിച്ച് എടുത്ത തള്ളയുടെ
💬 Comments
View all comments