Chapter Title : എൻറെ പ്രണയമേ 11 [ചുരുൾ]
മോളാണ്.. അങ്ങനെയുള്ള ഒരു പിഴച്ചവളെ ഇവിടെ കയറ്റി താമസിപ്പിക്കേണ്ട ആവശ്യം എന്താണ്..... അപ്പച്ചി അതിനെ ഏറ്റുപിടിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.
എൻറെ പെരുവിരലിൽ നിന്നും ഒരു തരിപ്പങ്ങ് പടർന്നു കയറി അതുകൂടി കേട്ടതും.. എൻറെ ഉള്ളിൽ ശോഷിച്ച് എല്ലുന്തിയ കണ്ണുകൾക്ക് ചുറ്റും കറുപ്പും ദൈന്യതയും മാത്രം പടർന്ന ഒരു സ്ത്രീയുടെ രൂപം തെളിഞ്ഞു.
ഐശ്വര്യമുള്ള മുഖമായിരുന്നു അവർക്ക്.. പക്ഷേ ഒരു രാത്രി പിച്ചി ചീന്തി എറിയപ്പെട്ട നിസ്സഹായ ഒരു പാവം സ്ത്രീ.. നിലവിളികൾ പോലും കേൾക്കാൻ ആരുമില്ലാതെ കടിച്ച് കുടഞ്ഞ് എറിയപ്പെട്ട നിഷ്കളങ്കയായ ഒരു സ്ത്രീ.
പെട്ടെന്ന് ഞാനൊന്നും ഞെട്ടിക്കൊണ്ട് അടുക്കള വശത്തേക്ക് നോക്കി.. അവിടെനിന്നും ഒരു നിഴൽ രൂപം വെളിയിലേക്ക് ഓടും പോലെ എനിക്ക് തോന്നിയതും ഞാൻ അല്ലിയെ വെട്ടി തിരിഞ്ഞു നോക്കി.
അടുത്ത നിമിഷം എൻറെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ ഒരു പിടച്ചിലൂടെ അപ്പച്ചിയെയും ചെറിയച്ഛനെയും കത്തിക്കാൻ ഉള്ള ദേഷ്യത്തോടെ നോക്കിക്കൊണ്ട് അവൾ അടുക്കളയിലേക്ക് ഓടുകയായിരുന്നു.
അല്ലെങ്കിൽ തന്നെ കരയാനായി ഒരു കാരണം നോക്കിയിരിക്കുന്ന പാവം പെണ്ണാണ്.. ഒരു ആയുസ്സ് മുഴുവൻ രോഗങ്ങളും പട്ടിണിയും കൊണ്ട് നരകിച്ച് മരിച്ച ഒരു അമ്മയുടെ മകളാണ്.. അങ്ങനെ ചെയ്തതോ എൻറെ അച്ഛൻ.. എൻറെ കണ്ണുകൾ ഒന്നു നീറിപ്പോകഞ്ഞു.
അപ്പോ ഞങ്ങൾ പറഞ്ഞു...... ചെറിയച്ഛൻ പറഞ്ഞു തുടങ്ങിയ നിമിഷം എൻറെ കണ്ണുകൾ ആ മല മൈരനു നേരെ തുറന്നു.. ചുവന്ന കലങ്ങിയ എൻറെ കണ്ണുകളും വലിഞ്ഞു കയറിയ മുഖവും കണ്ടിട്ടാവണം അയാൾ പറഞ്ഞു വന്നത് നിർത്തി എന്നെ അല്പം പേടിയോടെ നോക്കുന്നത് കണ്ടതും എൻറെ കണ്ണുകൾ ഒന്നു തിളങ്ങി.
ഒരു
💬 Comments
View all comments