0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.1K

മെടഞ്ഞ വലതുവശത്തേക്ക് ഇട്ടിരിക്കുന്നു.. അതിൽ മുല്ലപ്പൂ ചുറ്റിയിട്ടുണ്ട്.. ശംഖു പോലെ വളഞ്ഞ കഴുത്തിൽ ഇനിയും ഉണങ്ങാത്ത മുടിയിലെ ജലഗണങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം.. കൈകൾ നിറയെ പല വർണ്ണത്തിലുള്ള വളകൾ.. നെഞ്ചിനെ പിടിച്ചു കുലുക്കുന്ന പുരികങ്ങൾ വാലിട്ടെഴുതി ഇനിയും മനോഹരമായതുപോലെ.. ചായങ്ങൾ ഇല്ലാത്ത അധരത്തിൽ മയക്കുന്ന പുഞ്ചിരി.. അഭൗമമായ സൗന്ദര്യം.
എൻറെ മുന്നിൽ വന്നു നിന്നവൾ.. പൊട്ടനെ പോലെ ഞാൻ നിൽക്കുന്നത് കണ്ടിട്ടാവാം എന്നെ പിടിച്ചു ഒന്ന് കുലുക്കി.

പോവാം.... ഇതുവരെ കാണാത്ത ഒരു നാണത്തോടെ അവൾ എന്നെ നോക്കി ചോദിച്ചു.
പോകാമെന്നോ.. അവൾ ചോദിച്ചാൽ കുടുംബത്തിൻറെ ആധാരം വരെ ഈ നിമിഷം എഴുതിക്കൊടുക്കാൻ തയ്യാറായി നിൽക്കുന്ന ഞാൻ യാന്ത്രികമായി തലയാട്ടി.. അവൾ എൻറെ കൈപിടിച്ചതും ഞാനും അവളോടൊപ്പം നടന്നു.. മുല്ലപ്പൂവിന്റെയും ചന്ദനത്തിന്റെയും പിന്നെ ഏതോ ഒരു ബോഡി ലോഷന്റെയും കൂടി കലർന്ന ഒരു ഗന്ധവും വലിച്ചെടുത്തു കൊണ്ട്.

നടക്കുന്ന വഴിയിൽ എല്ലാം മൗനം ആയിരുന്നു.. എങ്കിലും ഇടയ്ക്ക് അവളെന്നെ ഒന്ന് നോക്കും.. നെഞ്ചിൽ കുത്തുന്ന നോട്ടം.. അരുണിമ പടർത്തി ആദിത്യൻ സന്ധ്യയെ പുൽകുമ്പോൾ.. വീശുന്ന ഇളം കാറ്റിന്റെ കുളിരിൽ.. പ്രകൃതിയോ മറ്റൊന്നുമോ എൻറെ പെണ്ണിൻറെ മുന്നിൽ ഒന്നുമല്ല എന്ന് എനിക്ക് തോന്നിപ്പോയി.. ഈ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ...🌹🌹🌹

ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിനു മുന്നിലെ സന്നിധാനത്തിലേക്ക് കൈകൾ കൂപ്പി അവൾ നിൽക്കുന്നത് നോക്കി ഞാനും നിന്നു.. അധരങ്ങൾ മന്ത്രിക്കുന്നുണ്ട്.. അടച്ചു പിടിച്ചിരിക്കുകയാണെങ്കിലും കണ്ണുകൾ പിടയ്ക്കുന്നത് എനിക്ക് കാണാം.. കത്തിച്ചുവച്ച ദീപത്തിന്റെ പ്രഭയിൽ അവൾ ഒരു ദേവിയായി എനിക്ക് തോന്നി.

കണ്ണുകൾ തുറന്നവൾ ഉള്ളിലെ മഹാദേവ ലിംഗത്തിലേക്ക് അൽപനേരം നോക്കിനിന്ന

💬 Comments

View all comments