Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]
ശേഷം കൈകൾ താഴ്ത്തി എനിക്ക് നേരെ തിരിഞ്ഞു.
കണ്ണാ..... അവൾ പതിഞ്ഞ സ്വരത്തിൽ എന്നെ നോക്കി വിളിച്ചു.. കണ്ണുകൾ പിടയ്ക്കുന്നു.. അവളുടെ തൊണ്ടക്കുഴിയിലൂടെ ഉമിനീര് ഇറങ്ങിപ്പോകുന്നത് എനിക്ക് കാണാം.. ഭഗവാനെ എൻറെ അല്ലിക്ക് ഇനി ക്യാൻസർ വല്ലതുമാണോ.. എൻറെ നെഞ്ചൊന്നു പിടച്ചു അവളുടെ പരവേശം കണ്ടു.
നിനക്കെന്താ..... ഞാൻ മിടിക്കുന്ന ഹൃദയത്തോടെ അവളെ നോക്കി ചോദിച്ചു.
എന്നാൽ ചോദ്യം കേട്ടതും അവളുടെ മുഖം മൊത്തത്തിൽ ഒന്ന് ചുരുങ്ങി.. കൂർപ്പിച്ചു എന്നെ അവൾ ഇരുത്തി നോക്കി.
അടങ്ങി നിന്നോണം ചെക്കാ അവിടെ...... സന്നിധാനത്തിന് മുന്നിൽ നിന്നുകൊണ്ട് അവൾ എനിക്ക് നേരെ ഒന്ന് ചാടി.. അത് ചിലപ്പോൾ എൻറെ കൊനിഷ്ട്ട് ചിന്ത തിരിച്ചറിഞ്ഞിട്ടാവാം എന്ന് ഞാൻ ഊഹിച്ചു.
ഞാൻ ഒന്ന് ശ്വാസം ആഞ്ഞടുത്തു കൊണ്ട് അവളെ നോക്കി നിമിഷം അവളും ഒന്ന് ശ്വാസം ആഞ്ഞ് എടുത്തു.
ഇത് അതുതന്നെ.. കുഞ്ഞിയെ മാത്രം ഞാൻ ഇനി നോക്കിയാൽ മതി എന്നു പറയുവാൻ ആയിരിക്കും ഇവൾ എന്നെയും കൊണ്ടുവന്നത്.. അപ്പോൾ ഇവൾ കുഴപ്പമില്ലെന്ന് അഭിനയിക്കുകയായിരുന്നു.
ഇല്ല ഞാൻ സമ്മതിക്കില്ല.. എൻറെ അല്ലി ഇല്ലെങ്കിൽ എനിക്ക് ആരും വേണ്ട.. അങ്ങനെ അവൾ സ്വയം എരിയുന്ന മെഴുകുതിരി ആയി ഊമ്പണ്ട.
കണ്ണാ, ഇതെന്റെ കഴുത്തിൽ കെട്ടി താടാ...... എൻറെ അപരാധിച്ച ചിന്തകളെ മുറിച്ചുകൊണ്ട് ഇടിമുഴക്കം പോലെ അവളുടെ ശബ്ദം എന്റെ കാതിൽ പതിച്ചു.. അവൾ ഉയർത്തിയ കയ്യിലേക്ക് ഞാൻ നോക്കി.. അതിൽ തൂങ്ങി ആടുന്ന ഒരു താലിമാല.. അവിശ്വസനീയതയോടെ ഞാൻ മുഖമുയർത്തി എൻറെ ചേച്ചി പെണ്ണിനെ നോക്കി.
ഒരുകാലത്ത് അവളുടെ കഴുത്തിൽ ഒരു താലി കെട്ടുക
💬 Comments
View all comments