Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]
എന്നത് മാത്രമായിരുന്നു എൻറെ ഏറ്റവും വലിയ സ്വപ്നം.. കണ്ടു തീർത്ത കിനാക്കളുടെ സാഫല്യം കൺമുന്നിൽ കണ്ടതും എൻറെ കണ്ണുകൾ നിറഞ്ഞു പോയി.
എനിക്ക് നിൻറെ ആവണം കണ്ണാ.. എൻറെ സ്വപ്നമാണ്.. ഒരുമിച്ച് ജീവിക്കാൻ ഒരു ചരടിന്റെയും ആവശ്യമില്ലെന്ന് അറിയാം.. പക്ഷേ നിൻറെ പാതി ആവണം എനിക്ക്.. നിൻറെ ഭാര്യ....... എന്നെ നോക്കി അത് പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി.. കണ്ണുകൾ ഈറനായി.. ഞാൻ വിറക്കുന്ന കൈകളോടെ താലി കയ്യിലെടുത്തു.
മുഖം ചെരിച്ചുകൊണ്ട് അവൾ നേരത്തെ കൊളുത്തിയ ദീപത്തിൻറെ ജ്വാലയിൽ തിളങ്ങുന്ന മഹാദേവനെ ഞാനൊന്നു നോക്കി.. ചെയ്യാൻ പോകുന്നത് പാപമാണോ.. അറിയില്ല.. പക്ഷേ ഒന്നറിയാം.. മുന്നിൽനിന്നു വിതുമ്പുന്ന ഈ പെണ്ണില്ലാതെ വയ്യ...
അവൾ കൈകൾ കൂപ്പി കണ്ണുകൾ അടച്ച് മുഖം കുനിച്ചു.. കണ്ണുനീർ ചാലിട്ട് ഒഴുകി ഇറങ്ങുന്നത് എനിക്ക് കാണാം.
അല്ലി.. കണ്ണുതുറന്ന് മുഖമുയർത്തി എന്നെ നോക്ക്...... താലി മാല ഇരുകൈയിലും പിടിച്ചുകൊണ്ട് ഞാൻ അവളെ നോക്കി പറഞ്ഞു.
ഇല്ലടാ..എ.. എൻറെ ചങ്ക്.. ചിലപ്പോൾ പൊട്ടിപ്പോകും..... ചെറുതായി ഏങ്ങൽ അടിച്ചുകൊണ്ട് പറയുന്നവളെ ഞാൻ നോക്കി നിന്നുപോയി.
അവൾ എത്രത്തോളം കൊതിച്ചിട്ടുണ്ട് ഈ നിമിഷം എന്ന തിരിച്ചറിവായിരുന്നു അത്.. അത്രയും അവൾ എന്നെ പ്രണയിക്കുന്നു.
അല്ലി.. എനിക്ക് നിൻറെ കണ്ണിൽ നോക്കണം.. നിൻറെ മുഖം കാണണം.. അങ്ങനെ വേണം നിന്നെ എൻറെ ആക്കാൻ....... ആർദ്രമായിരുന്നു എൻറെ സ്വരം.
അത് കേട്ട് നിമിഷം.. അവൾ കണ്ണു തുറന്നു.. മുഖമുയർത്തി എന്നെ നോക്കി.. ചുറ്റും നേരത്തെ അവൾ കൊളുത്തിയ വിളക്കുകളിലെ ദീപത്തിന്റെ പ്രതിഫലനം അവളുടെ കണ്ണിലെ ഉരുണ്ടുകൂടിയ നീർമണിതുള്ളികളിൽ തട്ടി എന്റെ കണ്ണുകളെ
💬 Comments
View all comments