0%

Chapter Title : എൻറെ പ്രണയമേ 9 [ചുരുൾ]

Author : Kambikathakal Read All Parts 4.1K

ജ്വലിപ്പിച്ചു.

താലി മാല കൈത്തണ്ടയിലേക്ക് ചുറ്റികൊണ്ട് ഇരുകൈകൾ കൊണ്ടും അവളുടെ കണ്ണ് ഞാൻ അമർത്തി തുടച്ചു.

ഞങ്ങൾ പരസ്പരം കണ്ണിൽ നോക്കി.. എൻറെ വിറക്കുന്ന കൈകൾ അവളുടെ കഴുത്തിലേക്ക് താലിമാലയും ആയി നീണ്ടു.. വീണ്ടും അവളുടെ കണ്ണുകളിൽ നനവ്.. എന്നാൽ അവളുടെ കഴുത്തിന് പിന്നിലേക്ക് കൈകൾ നീണ്ട നിമിഷം എൻറെ കൈകൾ വിറക്കില്ല.. എൻറെ ആണ് എൻറെ മാത്രം.. എൻറെ ജീവനും തരും ഞാൻ.. അവളുടെ പിൻ കഴുത്തിൽ താലി മുറുക്കുമ്പോൾ എൻറെ കണ്ണുകളാൽ അവൾക്ക് ഞാനും ഒരു ഉറപ്പു കൊടുത്തു.

ആരവങ്ങൾ ഇല്ലാതെ.. കതിർമണ്ഡപമോ നാദസ്വര മേളമോ ഇല്ലാതെ.. എൻറെ അല്ലിയെ ഞാൻ എൻറെ പത്നിയാക്കി.. ഞങ്ങളുടെ ഒഴിഞ്ഞ കുടുംബ ക്ഷേത്രത്തിലെ മഹാദേവനെയും പ്രഭ ചൊരിയുന്ന ദീപങ്ങളെയും മാത്രം സാക്ഷിയാക്കി.

ഞങ്ങളുടെ കണ്ണുകളിലെ നോട്ടം മാറിയില്ല.. അവളുടെ മുഖം ചുവന്നു.. കണ്ണുകൾ പെയ്തു.. അടക്കാനാവാത്ത ആവേശത്തോടെ അവൾ എൻറെ നെഞ്ചിലേക്ക് കേറി.. ഇരുഗെ എന്നെ പുണർന്നു.. അത്രയും സന്തോഷത്തിൽ അവൾ എൻറെ നെഞ്ചിൽ കിടന്നു കരയുകയായിരുന്നു.

ഞാന് എന്നിലേക്ക് പരമാവധി എൻറെ പെണ്ണിനെ അമർത്തി പിടിച്ചു.. മഹാദേവനെ ഞാനൊന്നു നോക്കി.. ഇവളുടെ മടിയിൽ കിടന്ന് മരിക്കാൻ അനുഗ്രഹിക്കണം എന്നൊരു പ്രാർത്ഥന മാത്രം....

🌹🌹🌹

എടി ഭാര്യയെ...... കൈകൾ കോർത്തുകൊണ്ട് വീടിൻറെ പിന്നിലെ തൊടിയിലേക്ക് തോട് മുറിച്ച് കടന്നപ്പോൾ ഞാൻ അല്ലിയെ നോക്കി ഒരു താളത്തിൽ വിളിച്ചു.. കൊള്ളാം ഒരു സുഖം ഒക്കെയുണ്ട്.

അവളെന്നെ തിരിഞ്ഞുനോക്കി.. ചൊടികളിൽ നാണവുമായി പൂത്തുലഞ്ഞു നിലാവിൽ കുളിച്ചു നിൽക്കുന്ന പെണ്ണിനെ കണ്ട എന്നിലൊരു തരിപ്പുണ്ടായി.
മുല്ലപ്പൂ ചുറ്റി മെടഞ്ഞിട്ട മുടിയും മുന്നിലേക്ക്..

💬 Comments

View all comments